
ബച്ചന് കുടുംബത്തിലെ എല്ലാവരും പാരമ്പര്യമായി കലാകരന്മാരും കലാകാരികളുമാണ്. ബച്ചന് കുടുംബത്തില്‍ എന്തു സംഭവിച്ചാലും അത് വാര്‍ത്തയുമാണ്. ബച്ചന് കുടുംബത്തിലെ അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദ തന്റെ ജീവിതത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നവ്യ നവേലി ഒരു ചിത്രവും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ നവ്യ പിയാനോ വായിക്കുന്നത് കാണാം. ദി സിനിമാറ്റിക് ഓർക്കസ്ട്രയുടെ പാട്ടായ ‘റ്റു ബിൽഡ് എ ഹോം’ പ്ലേ ചെയ്യുന്നതിന്റെ വീഡിയോയ്ക്കൊപ്പം തന്റെ ഒരു സിലൗറ്റ് ചിത്രവും നവ്യ പങ്കിട്ടിട്ടുണ്ട്.
നടന്മാരായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മൂത്ത മകളായ ശ്വേത ബച്ചൻ നന്ദയുടെ മകളാണ് നവ്യ. നടൻ അഭിഷേക് ബച്ചൻ നവ്യയുടെ അമ്മാവനാണ്. സുഹാന ഖാൻ, അനന്യ പാണ്ഡേ, ഷാനയ കപൂർ എന്നിവരെല്ലാം നവ്യയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവരെല്ലാം നവ്യയുടെ വീഡിയോയ്ക്ക് സുന്ദരമായ കമന്റുകളും കൊടുത്തിട്ടുണ്ട്.
തന്റെ മുത്തശ്ശിമാരിൽ നിന്നും അമ്മാവനെപ്പോലെയും വ്യത്യസ്തമായി, അഭിനയരംഗത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് നവ്യ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മാത്രവുമല്ല കുടുംബ ബിസിനസിൽ ചേരാൻ താൻ പദ്ധതിയിടുന്നതായി താരം പറഞ്ഞു. നവ്യ ഫോർഡാം സർവകലാശാലയിൽ നിന്ന് ബിരുദധാരിയാണ്. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, നവ്യ പറഞ്ഞത്, ‘‘കുടുംബത്തിലെ നാലാമത്തെ തലമുറ ഞാനായിരിക്കും- ആദ്യത്തെ സ്ത്രീയും. മുതു മുത്തച്ഛൻ എച്ച്പി നന്ദയില്‍ നിന്നു കിട്ടിയ ഈ അവിശ്വസനീയമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നത് എനിക്ക് വലിയ അഭിമാനമാണ്’’.






