
പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചുള്ള ജിമ്മുകളില്‍ പലപ്പോഴും സ്ത്രീകള്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ജിമ്മുകള്‍ പലരും ഒഴിവാക്കുകയാണ് പതിവ്. സ്ത്രീകള്‍ ജിമ്മിലിടുന്ന വസ്ത്രങ്ങള്‍ മൂലം പലരും അവരുടെ ഫോട്ടോകളും വീഡിയോകളും ചിത്രീകരിയ്ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഇപ്പോള്‍ മിക്സഡ് ജിമ്മില്‍ നിന്ന് തനിക്ക് നേരിട്ട ഒരു നല്ല അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു സ്ത്രീ. താന്‍ സ്ക്വാറ്റ് വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ പിന്നിലിരുന്ന പുരുഷന് നോക്കുക പോലും ചെയ്തില്ലെന്നാണ് യുവതി പറയുന്നത്. യുവതി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ പിന്നില്‍ ഇരുന്ന യുവാവ് ചെയ്ത കാര്യങ്ങളുടെ വീഡിയോയും യുവതി പുറത്ത് വിട്ടിട്ടുണ്ട്. അയാള്‍ അവിടെ ഇരിക്കുന്നതില്‍ താന്‍ അസ്വസ്ഥയായിരുന്നെന്നും, പിന്നീട് ചിത്രീകരിച്ച വീഡിയോ നോക്കിയപ്പോഴാണ് അയാള്‍ തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്ന് മനസിലായതെന്നും യുവതി കുറിക്കുന്നു.
അയാള്‍ എന്നെ തുറിച്ച് നോക്കാതെ തറയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. വീഡിയോ വീണ്ടും കണ്ടു, ആ വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ തനിക്ക് 'ആശ്വാസമായി' തോന്നിയെന്നും യുവതി കുറിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഈ കമന്റുകളില്‍ പല സ്ത്രീകള്‍ക്കും ജിമ്മിലുണ്ടായ അവരുടെ അനുഭവങ്ങളെകുറിച്ചും പങ്കുവെച്ചിട്ടുണ്ട്.






