
മലയാളികളുടെ ഇഷ്ട്ട താരമാണ് കുഞ്ചാക്കോ ബോബന്. അഭിനയമേഖലയില്‍ സജീവമായി നില്ക്കുന്ന കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ നോയിഡയില്‍ നിന്നുള്ള താരത്തിന്റെ പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ഓട്ടോ ഓടിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയില്‍ കാണുന്നത്. മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന പുതിയ സിനിമയായ ‘അറിയിപ്പി’ന്റെ ഷൂട്ടിംഗ് നടക്കുന്നത് നോയിഡയിലാണ്. അവിടെ നിന്നുള്ള വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘നോയിഡയിൽ നിന്ന് വൈറ്റിലയിലേക്ക്..... 🛺🛺 വൈദ്യുതപരമായി നിങ്ങളുടേത്😎പിന്നെ പേര് ദബാംഗ് പ്രോ🌟🌟🌟’’ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന താരം ‘വൈറ്റില വൈറ്റില’ എന്ന് വിളിച്ചു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയുന്ന ചിത്രം 'അറിയിപ്പി'ന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
‘ടേക്ക് ഓഫി’ന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഈ ചിത്രത്തിനു വേണ്ടി പ്രതീക്ഷിച്ചിരിക്കുകയാണ്. ഷെബിന്‍ ബെക്കറാണ് ‘അറിയിപ്പ്’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങും മഹേഷ് തന്നെയാണ്. തിരക്കഥയിലും അദ്ദേഹം പങ്കാളിയാവുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ ‘മാലിക്’ ആണ് മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘ഭീമന്റെ വഴി’യാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.






