
കൊച്ചി: സിറോ മലബാര്‍ സഭ സിനഡ് നടക്കുന്ന സെന്റ് തോമസ് മൗണ്ടിനു മുന്നില്‍ എറണാകളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയുടെ പ്രതിഷേധം തുടരുന്നു. മുന്നേറ്റം നല്കിയ നിവേദനത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലും, എറണാകുളം ബിഷപ്പ് ഹൗസില്‍ നിരാഹാരസമരം നടത്തുന്ന ഫാ. ബാബു കളത്തിലിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ഇന്നലെ രാത്രി പന്തംകൊളുത്തി പ്രകടനം നടന്നു. തുടര്‍ന്ന് സിനഡിനോടുള്ള വിശ്വാസികളുടെ പ്രതിഷേധം ഗേറ്റിന് മുന്നില്‍ പട്ടട കൂട്ടി പ്രതീകാത്മകമായി സിനഡിന്റെ ചിത ഒരുക്കിയതായും അല്മായമുന്നേറ്റം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ് പ്രസംഗിച്ചു. എറണാകുളം അതിരൂപത ആലോചനസമിതിയെ ചര്‍ച്ചകള്‍ക്കായി മൗണ്ട് സെന്റ് തോമസിലേക്ക് വിളിപ്പിച്ചുവെങ്കിലും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് സിനഡ് ശ്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അല്മായ മുന്നേറ്റം അതിരൂപത സമിതി അംഗം പ്രകാശ് പി ജോണ്‍ മൗണ്ട് സെന്റ് തോമസിന് മുന്നില്‍ അനിശ്ചികാല നിരാഹാരം ആരംഭിച്ചതായും അല്മായ മുന്നേറ്റം അറിയിച്ചു.

സിനഡിന്റെ അവസാന ദിവസങ്ങള്‍ ആയ വെള്ളി, ശനി ദിവസങ്ങളിലും നിരാഹാരവും കുത്തിയിരുപ്പ് സത്യാഗ്രഹവും മൗണ്ട് സെന്റ് തോമസിന് മുന്നില്‍ തുടരും
പന്തംകൊളുത്തി പ്രകടനത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, അല്മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, വിജിലന് ജോണ്‍, ജോഷി തച്ചപ്പിള്ളി, ബോബി മലയില്‍, ജോമോന് തോട്ടാപ്പിള്ളി, റിജു കാഞ്ഞൂക്കാരന്‍, ജോജോ ഇലഞ്ഞിക്കല്‍, പ്രകാശ് പി ജോണ്‍, പാപ്പച്ചന് ആത്തപ്പിള്ളി, ജൈമി, ജയ്മോന്, ജോണ്‍ കല്ലൂക്കാരന് എന്നിവര്‍ നേതൃത്വം നല്കി.







Comments