തമിഴിലിറങ്ങിയ വിക്രം വേദ എന്ന സിനിമയ്ക്ക് ഭാഷാവ്യത്യാസമില്ലാതെ ആരാധകരുണ്ടായിരുന്നു. വിക്രമായി അതിലെത്തിയത് തമിഴ് നടന് ആര്. മാധവനും വേദയായി എത്തിയത് വിജയ് സേതുപതിയുമായിരുന്നു. ഇപ്പോഴിതാ വിക്രം വേദ ഹിന്ദിയില്‍ റീമേക്ക് ചെയ്യുകയാണ്. ഹൃത്വികാണതില് വേദയായി എത്തുന്നത്. വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ നിന്നുള്ള ഹൃത്വിക്കിന്റെ ഫസ്റ്റ് ലുക്കിനെക്കുറിനെക്കുറിച്ച് മാധവന് അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോഴിതാ നടന് ഹൃത്വിക് റോഷനെപ്പോലെ ശരീരം ഫിറ്റ് ആകണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് മാധവന് പറയുന്നു. ഹൃത്വിക് ചെയ്യുന്ന എല്ലാത്തരം സിനിമകളും ചെയ്യണമെന്നുണ്ടെന്നും സത്യത്തില്‍, കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ 'അവനെപ്പോലെ ഫിറ്റ്' ആകണമെന്നുള്ള ആഗ്രഹമുണ്ടെന്നും മാധവന് പറഞ്ഞു.
‘‘എനിക്ക് അവനോട് വലിയ ആരാധനയുണ്ട്. ഞങ്ങള്‍ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങി. അവന് ഇപ്പോഴും ഒരു ഗ്രീക്ക് ദൈവത്തെപ്പോലെ കാണപ്പെടുന്നു, കൂടാതെ അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. പക്ഷേ അത് ആഗ്രഹിച്ചാല്‍ മാത്രം എനിക്ക് പറ്റില്ല. കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ എനിക്ക് അദ്ദേഹത്തെപ്പോലെ ഫിറ്റായിരിക്കണം,’’ മാധവന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു നടനെന്ന നിലയില്‍, തിരക്കഥ, കഥ, കഥാപാത്രം എന്നിങ്ങനെയുള്ള തന്റെ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ തരത്തില്‍ അഭിനയിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും മാധവന് പറഞ്ഞു.
തമിഴ് ചിത്രമായ വിക്രം വേദയില്‍ ടൈറ്റില്‍ വേഷങ്ങളില്‍ അഭിനയിച്ചത് ആര് മാധവനും വിജയ് സേതുപതിയുമായിരുന്നു. തമിഴില്‍ മാധവന് അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. ഹൃഥ്വിക് റോഷന് വിജയ് സേതുപതിയുടെ വേദ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും.
വേദയായി ഹൃത്വിക്കിന്റെ ഫസ്റ്റ് ലുക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. ലുക്കിന് ആരാധകരില്‍ നിന്നും മാധവനില്‍ നിന്നുപോലും പ്രശംസ ലഭിച്ചു. ‘‘ഇപ്പോള്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വേദയാണ്. കൊള്ളാം സഹോദരാ, ഇത് ഇതിഹാസമാണ്. പൊളി,’’ മാധവന് ട്വീറ്റില്‍ കുറിച്ചു. നെറ്റ്ഫ്ലിക്സിന്റെ ഡീകപ്പിള്‍ഡ് എന്ന സീരീസിലാണ് മാധവന് ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.

Comments