അടുത്തകാലത്ത് തിയേറ്ററില്‍ റിലീസ് ചെയ്തതില്‍ മലയാള സിനിമാപ്രേമികള്‍ ഒരേ മനസ്സോടെ സ്വീകരിച്ച സിനിമയാണ് ഉണ്ണി മുകുന്ദന് നായകനായ ‘മേപ്പടിയാന്’. ആക്ഷന്‍ ഹീറോ ആന്റി ഹീറോ പരിവേഷത്തില്‍ നിന്നും വേറിട്ട കഥാപാത്രമായി ഉണ്ണി തിളങ്ങിയ സിനിമ കൂടിയാണിത്. ജയകൃഷ്ണന് എന്ന മെക്കാനിക്കായി എത്താന്‍ വേണ്ടി ഉണ്ണി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു. മേപ്പടിയാനിലൂടെ മാധ്യമപ്രവര്‍ത്തകയായും വാര്‍ത്ത അവതാരകയായും മലയാളികള്‍ക്ക് സുപരിചിതയായ ശ്രീജ ശ്യാമും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചില സിനിമകളില്‍ വാര്‍ത്ത അവതാരകയായി ശ്രീജ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കഥാപാത്രത്തെ സിനിമയില്‍ ശ്രീജ അവതരിപ്പിക്കുന്നത്. മേപ്പടിയാന് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ശ്രീജ ശ്യാം വ്യക്തമാക്കിയിട്ടുണ്ട്.
‘‘അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ ജീവിതം കടന്നുപോവുമ്പോൾ നിസ്സഹായനായി പോകുന്ന ജയകൃഷ്ണനെ നമ്മൾ ജീവിതത്തിൽ എവിടെയെങ്കിലും ഒക്കെ വെച്ച് കണ്ടിട്ടുണ്ടാവും. പക്ഷെ ആ ജയകൃഷ്ണനിൽ എവിടെയും നമുക്ക് ഉണ്ണി മുകുന്ദൻ എന്ന നടനെ കാണാൻ കഴിയുന്നില്ല എന്നതിൽ വിഷ്ണുവിനും ഉണ്ണിക്കും ഒരുപോലെ അഭിമാനിക്കാം!
ജയകൃഷ്ണൻ മാത്രമല്ല ജയകൃഷ്ണനൊപ്പം എത്തിയ എല്ലാവരും നമുക്കെവിടെയൊക്കെയോ പരിചയമുള്ളവരാണ്! ആ കഥാപാത്രങ്ങളും കഥാപരിസരവുമായി അവസാനം വരെ ഉദ്വേഗം നിലനിർത്തി മുന്നോട്ട് പോകുന്നതിൽ വിഷ്ണു എന്ന തിരക്കഥാകൃത്തിനും വിജയിക്കാനായി എന്നതാണ് മേപ്പടിയാന്റെ മികവ്!
NB: വെളിപ്പെടുത്തലുകളുടെ കാലത്ത് ഇരിക്കട്ടെ,
എന്റെ വകയും ഒരെണ്ണം!!
സത്യത്തിൽ മേപ്പടിയാൻ ജയകൃഷ്ണൻ ജഡ്ജിയെ സദ്യ കൊടുത്താണ് സ്വാധീനിച്ചതെന്ന സത്യം ഞാൻ ഇതാ പുറത്തുവിടുന്നു!!!
തമാശക്ക് അപ്പുറം, Vishnu Mohan Unni Mukundan
സന്തോഷം , വളരെ ചെറിയ രീതിയിൽ ആണെങ്കിലും ഈ നല്ല ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ. ’’ ശ്രീജയുടെ കുറിപ്പ് ഇങ്ങനെ. ഒപ്പം ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം ശ്രീജ പങ്കുവച്ചിട്ടുണ്ട്.

Comments