പല വിവാദങ്ങളും മേപ്പടിയാന് എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിനൊപ്പമുണ്ടെങ്കിലും ചിലരെ ആകര്‍ഷിക്കുന്നത് സിനിമയില്‍ നായ്ക്കള്‍ക്കു നല്‍കിയിരിക്കുന്ന പ്രാധാന്യമാണ്. വിദേശ ബ്രീഡുകള്‍ അരങ്ങുവാഴുന്ന സിനിമാ മേഖലകളില്‍ അടുത്ത കാലത്ത് നാടന്‍ നായ്ക്കളും ഇടംപിടിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് മേപ്പടിയാന് എന്ന ചിത്രം. സിനിമയിലെ നായ പ്രാധാന്യത്തെക്കുറിച്ച് അരുണ്‍ സോമനാഥന് എഴുതിയ കുറിപ്പ് നാടന്‍ നായ്ക്കളെ ഇഷ്ടപ്പെടുന്നവര്ക്കുവേണ്ടിയുള്ളതുകൂടിയാണ്.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,...
ഇതൊരു മേപ്പടിയാന് മൂവി റിവ്യൂ അല്ല.
ഇതെന്തുകൊണ്ട് മേപ്പടിയാന് തീയേറ്ററില്‍ പോയ് കാണുവാന്‍ അതിന്റെ പാട്ടൊക്കെ മുന്‍പ് കണ്ടപ്പോഴേ തീരുമാനിച്ചു എന്നതിനേക്കുറിച്ചാണ്.. അന്നൊക്കെ ഒരാഗ്രഹം ഈ സിനിമ നല്ലതായിരിക്കണം, തീയേറ്റര്‍ ഹിറ്റ് ആകണം എന്നൊക്കെയായിരുന്നു. എന്തായാലും ഇന്നത്തെ റിവ്യൂ വന്നപ്പോള്‍ മികച്ച ക്ലൈമാക്സ് ഉള്ള ഒരു നല്ല സിനിമയാണെന്ന അഭിപ്രായമാണ്. നല്ല കഥയും പുതുമുഖം എന്നു തോന്നാത്ത കയ്യടക്കമുള്ള സംവിധാനവും എന്ന്.
പ്രതീക്ഷ കാത്തു.
ഇനി എന്തുകൊണ്ട് ഈ സിനിമ വിജയിക്കണം എന്ന് ആഗ്രഹിച്ചു എന്നു ചോദിച്ചാല്‍ ഒരു നാടന്‍ പട്ടിയ്ക്ക് കൊടുത്ത സ്ക്രീന്‍ പ്രസന്‍സ് കണ്ടാണ്. വളരെ ബാലിശമായ ഒരു കാരണമായ് നിങ്ങള്‍ക്ക് തോന്നിയേക്കാം.
പക്ഷേ പട്ടികളെ ഇഷ്ടമുള്ള ഒരുവനെന്ന നിലയ്ക്ക് ബ്രീഡ് ഡോഗ്സ് അരങ്ങുവാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ നാടന്‍ പട്ടിയ്ക്ക് കിട്ടുന്ന പ്രാധാന്യം എന്നെ ഹഠാദാകര്‍ഷിച്ചു. ബ്രീഡ് ഡോഗ്സിനോടെന്തെങ്കിലും വിരോധമുണ്ടായിട്ടല്ല, പക്ഷേ നമ്മുടെയിടയില്‍ നമ്മുടെ നാടന്‍ നായ്ക്കളോട് എന്തോ ഒരു അകല്‍ച്ച, എന്തോ ഒരു പ്രാധാന്യമില്ലായ്മ ഫീല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പല ബ്രീഡ് ഡോഗ്സും ആയ് ഇടപഴകിയിട്ടുണ്ടെങ്കിലും എനിക്ക് സ്നേഹം കണ്ണുകളിലും മുഖത്തും ഏറ്റവും അധികം ഫീല്‍ ചെയ്തിട്ടുള്ളത് നാടന്‍ നായ്ക്കളിലാണ്. ചിലരൊക്കെ എന്തോ ഒരു ഫാഷന്‍ പോലെ പതിനായിരക്കണക്കിന് രൂപ മുടക്കി സ്റ്റാറ്റസ് സിംബല്‍ പോലെ നായ്ക്കളെ കൊണ്ടുനടക്കുന്നതു കാണുമ്പോള്‍ പരിപാലിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത, നല്ല രോഗപ്രതിരോധ ശേഷിയുള്ള, ബുദ്ധിയുള്ള നാടന്‍ നായ്ക്കള്‍ക്ക് സിനിമ വഴിയോ സെലിബ്രിറ്റികള്‍ വഴിയോ ഒരു പരസ്യം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു.
ഭീമന്റ് വഴി ഒരു നല്ല സിനിമയാണ്. അതില്‍ 'ജാക്ക്' എന്ന ഒരു നാടന്‍ പട്ടി നടന് നസീര്‍ സംക്രാന്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിനുണ്ട്. വളരെ കുറച്ചുനേരമേ ഉള്ളൂ. പിന്നീടവന് ദിവംഗതനാകും.അതില്‍ പിന്നീട് നാട്ടിലെ മാന്യനായ വ്യക്തി ആര് എന്നൊരു ചോദ്യത്തിന് നസീര്‍ പറയുന്നൊരു ഡയലോഗുണ്ട്.
'ഈ നാട്ടില്‍ ഒരേയൊരു മാന്യനേ ഉണ്ടാരുന്നുള്ളൂ... അതെന്റെ ജാക്ക് ആരുന്നു.. '
പലരും ഒരു നോട്ടവും കിട്ടാതെ വളരുന്ന തെരുവുപട്ടികളെ കണ്ട് നാടന്‍ പട്ടി ഒരു മാന്യനല്ല എന്ന് കരുതാറുണ്ട്. എന്നാല്‍ നന്നായി വളര്‍ത്തിയാല്‍ നാടന്‍ പട്ടി സാര്‍ ഒരു മാന്യനാണ്. സ്നേഹമുള്ളവനാണ്. അതുമാത്രമോ നാടന്‍ പട്ടിയുമായ് ക്രോസ്സ് ആകുന്ന ബ്രീഡുകള്‍ക്ക് ഇതുങ്ങടെ രോഗപ്രതിരോധശേഷിയും മറ്റ് ചില ആഡഡ് അഡ്വാന്റേജസും ഒക്കെക്കിട്ടി ആകെമൊത്തം കിടു ആകാറുണ്ട്. അങ്ങനെ നാടന്‍ ക്രോസ്സാണ് ഇപ്പോള്‍ വീട്ടിലുള്ള ജൂലിയും പിള്ളേരും. പിന്നെ ഒരു ഏലിയും.
മേപ്പടിയാനിലെ നായകനായ ഉണ്ണി മുകുന്ദനും ഒരു ഡോഗ് ലവര് ആണ്. എനിക്കറിയാന്‍ കഴിഞ്ഞത് സിനിമയിലെ പോമറേനിയന്‍ നാടന്‍ ക്രോസ്സ് പട്ടിക്കുട്ടനും പുള്ളിക്കാരന്റെയാണെന്നാണ്. എന്തായാലും അവനെ ജീവിതത്തിന്റെ ഒരു ഭാഗമായാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇത് നാടന്‍ നായകള്‍ക്ക് ഒരു പ്രൊമോഷന് ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്.
നാടന്‍ പട്ടികളോടുള്ള അകല്‍ച്ച ഇല്ലാതായി അതുങ്ങളെ ഏറ്റെടുത്ത് വളര്‍ത്തുന്ന സെലിബ്രിറ്റികള്‍ കൂടുതലാകുന്നതോടെ ഒരു പുതിയ ഡോഗ് ലവിംഗ് കള്‍ചര്‍ ഇവിടെ വന്നാലോ.. ചിലപ്പോള്‍ ബ്രീഡ് ഡോഗ്സിനെ വില്‍ക്കുന്ന പെറ്റ് ഇന്‍ഡസ്ട്രിയ്ക്ക് ഒരു അടി ആയേക്കും. എങ്കിലും പെഡിഗ്രി പറഞ്ഞ് വിലയുറപ്പിക്കുന്ന ബ്രീഡ് നായകളേക്കാള്‍ എന്തോ ഇഷ്ടമാണ് നാടനേയും നാടന്‍ ക്രോസ്സുകളേയും. ഇത് ഒരുതരത്തിലും ബ്രീഡന്മാരോടുള്ള ദേഷ്യമോ അകല്‍ച്ചയോ അല്ല എന്നും പറയട്ടെ..
കുഞ്ഞിലെ പിച്ചവയ്ക്കുന്ന പ്രായത്തില്‍ അടുത്തുള്ള തോട്ടിലെ ചേറില്‍ വീണ് ചാകാന്‍ പോയപ്പോള്‍ രക്ഷിച്ചത് വീട്ടിലെ നാടന്‍ പട്ടി ആരുന്നു. അവന് അമ്മയുടെ മാക്സിയില്‍ പോയ് കടിച്ച് വലിച്ച് ബഹളമുണ്ടാക്കി ഞാന്‍ വീണ സ്പോട്ട് കാണിച്ചുകൊടുത്തില്ലായിരുന്നെങ്കില് കുഞ്ഞിലെ അത്ര മാന്യനല്ലാത്ത ഞാന്‍ പടമായ് ചുവരില്‍ തൂങ്ങിയേനേ.. ചിലപ്പോള്‍ അതിന്റെ ഒരു ഇഷ്ടമാരിക്കാം. അതുകൊണ്ട് വെറും നാടന്‍ പട്ടി സ്നേഹം കൊണ്ട് വിജയിക്കണമെന്നാഗ്രഹിച്ച പടം നല്ല റിവ്യൂ കിട്ടി തീയേറ്ററില്‍ ആളെക്കയറ്റുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഒപ്പം പട്ടിപ്രേമി ആയ ഭാര്യയോടൊപ്പം ഈ പടം തീയേറ്ററില്‍ പോയ് കാണാന്‍ പറ്റാത്ത ലേശം വിഷമവും ഉണ്ട്. ചെന്നൈയില്‍ അടുത്തയാഴ്ച എന്തോ മാത്രമേ ഈ പടം റിലീസുള്ളൂ.

Comments