
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ ഗാരേജിനെ അലങ്കരിയ്ക്കാന്‍ വീണ്ടും ഒരു പോര്‍ഷെ കൂടി. പോര്‍ഷെയുടെ ആഡംബര എസ്യുവി കയിനിന്റെ ടര്‍ബോ പതിപ്പാണ് സച്ചിന് സ്വന്തമാക്കിയത്. കയിന്റെ ഉയര്‍ന്ന വകഭേദമാണ് ടോര്‍ബോ പതിപ്പ്. കയിന്റ ഏറ്റവും കരുത്തുള്ള വകഭേദമാണ് ടര്‍ബോ. നാലു ലീറ്റര്‍ വി 8 ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 550 പിഎസ് കരുത്തും 770 എന്‍എം ടോര്‍ക്കുമുണ്ട്.
എട്ടു സ്പീഡാണ് ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.1 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഈ വാഹനത്തിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 286 കിലോമീറ്ററാണ്. പോര്‍ഷെയുടെ ഇന്ത്യന്‍ നിരത്തിലെ ഏറ്റവും വില കൂടിയ വാഹനം 911 ടര്‍ബോ എസിന് ശേഷമാണ് വീണ്ടുമൊരു പോര്‍ഷെ കൂടി സച്ചിന് സ്വന്തമാക്കുന്നത്.






