കേപ് ടൗണ്‍: ഇന്ത്യന്‍ ട്വിന്റി20 ഏകദിന ടീമുകള്‍ക്കു പിന്നാലെ ടെസ്റ്റ് ടീമിന്റെയും നായകസ്ഥാനത്തു നിന്ന് പടിയിറങ്ങിയതിനു പിന്നാലെ വിരാട് കോലിക്ക് ദേശീയ ടീമില്‍ പുതിയ തുടക്കം. നായകസ്ഥാനത്തിന്റെ ഭാരങ്ങള്‍ ഒഴിഞ്ഞ് വീണ്ടും ടീമിലെ സാധാരണ കളിക്കാരനായി മാറിയ കോലിയുടെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിന്റെ പരിശീലന വേദിയില്നിന്നുളളതാണ് ചിത്രം.
പരിശീലനത്തിനിടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് പരിശീലകന് രാഹുല്‍ ദ്രാവിഡും ടീം നായകന് കെ.എല്‍ രാഹുലും നിര്‍ദേശങ്ങള്‍ നല്കുന്ന ചിത്രമാണിത്. എന്നാല്‍ ഇതില്‍ ശ്രദ്ധ നേടിയത് മറ്റു താരങ്ങള്‍ക്കൊപ്പം ഒരു സാധാരണക്കാരനായി പരിശീലകന്റെയും ക്യാപ്റ്റന്റെയും വാക്കുകള്‍ ശ്രവിക്കുന്ന വിരാട് കോലിയുടെ ചിത്രമാണ്. ഇതുവരെ നായകനെന്ന നിലയില്‍ സഹതാരങ്ങള്‍ക്ക് പ്രചോദനവും നിര്‍ദേശങ്ങളും നല്‍കിയിരുന്ന കോലി ഇപ്പോള്‍ പുതിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ നിര്‍ദേശങ്ങള്‍ ശ്രവിക്കുന്ന ചിത്രം കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ബിസിസിഐയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായാണ് വിരാട് കോലിയെ സിലക്ടര്‍മാര്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയത്. ഇത് പിന്നീട് വിവാദമായിരുന്നു. കോലിക്കു പകരം രോഹിത് ശര്‍മയാണ് സിലക്ടര്‍മാര്‍ നായകനായി പ്രഖ്യാപിച്ചതെങ്കിലും രോഹിത് പരുക്കേറ്റ് പിന്മാറിയതോടെയാണ് രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നായകനായത്. പരമ്പരയിലെ ആദ്യ ഏകദിനം നാളെ നടക്കും.

Comments