ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാന്’ സിനിമ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ ആ സിനിമയ്ക്കെതിരെ ശക്തമായ പല പ്രചാരണങ്ങളും നടക്കുന്നു. ഇതിനെതിരെ ഉണ്ണി മുകുന്ദന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ആ പ്രചാരണങ്ങളെ ശക്തമായി അപലപിച്ച് ഫെയ്സ് ബുക്ക് കുറിപ്പെഴുതിയിരിക്കുകയാണ് ഡോ. സൗമ്യ സരിന്. മുന്‍പ് പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധം നടക്കുമ്പോള്‍ പൗരത്വബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങള്‍ ചികിത്സ നല്‍കില്ലെന്ന് ഡോക്ടര്‍ സരിനും സൗമ്യ സരിനും ബോര്‍ഡ് വെച്ചത് വലിയ വിവാദമായിരുന്നു. സൗമ്യ ഈ സിനിമയ്ക്കു വേണ്ടിയും ശബ്ദമുയര്ത്തുകയാണിപ്പോള്. ചന്ദനക്കുറിയും കാവിമുണ്ടും എന്നുമുതലാണ് ഇത്രമേല്‍ വര്ഗീയമായതെന്നും, സിനിമയുടെ മൂല്യം അല്ല പലര്‍ക്കും നോട്ടം ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയ അനുഭാവമാണെന്നും, അതങ്ങനെയാണെങ്കില്‍ തന്നെയും നിരോധിക്കപ്പെട്ട പാര്‍ട്ടി അല്ലല്ലോ അതെന്നും ഡോക്ടര്‍ സൗമ്യ ചോദിക്കുന്നു.
‘‘ഉണ്ണി മുകുന്ദന് അയല്‍വാസിയാണ്. അദ്ദേഹത്തിന്റെ അച്ഛന് മുകുന്ദേട്ടന് ഞങ്ങളുടെ അടുത്ത സുഹൃത്തും. മേപ്പടിയാന് കണ്ടില്ല. ഇന്ന് കാണാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ചിത്രം നല്ല അഭിപ്രായം നേടി മൂന്നേറുന്നു.
എന്നാല്‍ അതിന്റെ കൂടെ തന്നെ മുന്നേറുന്ന ചിത്രത്തിന് എതിരെയുള്ള സൈബര്‍ അക്രമണങ്ങളും കുറവല്ല. സിനിമയുടെ കലാമൂല്യമോ മികവോ ഒന്നുമല്ല ചിലര്‍ക്ക് പ്രശനം. ഉണ്ണിമുകുന്ദന്റെ ചില വിശ്വാസങ്ങളും അയാള്‍ക്ക് ചാര്‍ത്തികൊടുത്തിരിക്കുന്ന ചില രാഷ്ട്രീയ നിറവുമാണ്.
ഇനി ഇവര്‍ പറയുന്ന പോലെ അദ്ദേഹം ഒരു ബി. ജെ പി. അനുകൂലി ആണെന്ന് തന്നെ വെക്കുക. ആ പാര്‍ട്ടി ഇവിടെ ഉള്ള പ്രമുഖ പാര്‍ട്ടികളെ പോലെ തന്നെ ഒരു ദേശീയ പാര്‍ട്ടി ആണെന്നും ഇന്ന് വരെ നിരോധിക്കപ്പെട്ടിട്ടില്ലെന്നും ആണ് അറിവ്. ഈ രാജ്യത്തെ ഏതൊരു പൗരനും ആ പാര്‍ട്ടിയില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. ഇതിലെ തമാശ ഉണ്ണിയുടെ അച്ഛന് മുകുന്ദേട്ടന് കറ കളഞ്ഞ ഒരു കോണ്‍ഗ്രസ് അനുഭാവി ആണ് എന്നുള്ളത് കൂടിയാണ്.
ഈ ചെളി വാരി എറിയുന്നവരും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരല്ലേ?? നാട്ടിലെ എല്ലാവരുടെയും അഭിപ്രായ സര്‍വേ നടത്തിയാണോ നിങ്ങള്‍ ആ തീരുമാനത്തില്‍ എത്തിയത്?! അല്ലല്ലോ? അപ്പൊ അതെ അവകാശം മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് മനസിലാക്കുക. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ നമുക്ക് പല വ്യക്തികളുടെ നിലപാടുകളോടും ഉണ്ടാകാം. പക്ഷെ അത് കാട്ടേണ്ടത് അവരുടെ അധ്വാനത്തിന് നേരെ കൊഞ്ഞനം കുത്തിയല്ല. മാന്യമായി പ്രകടിപ്പിക്കാനുള്ള അന്തസ്സെങ്കിലും കാണിക്കണം. പിന്നെ ചന്ദനക്കുറിയും കാവിമുണ്ടും എന്ന് മുതലാണ് ഇത്രകണ്ട് വര്ഗീയവല്ക്കരിക്കപ്പെട്ടതെന്നു അറിയില്ല.
അങ്ങിനെ എങ്കില്‍ ഇനി സിനിമകളില്‍ കുരിശും കൊന്തയും പര്‍ദ്ദയും തൊപ്പിയും ഒന്നും കാണിക്കാന്‍ പാടില്ലല്ലോ! എല്ലാം മതചിഹ്നങ്ങളും അവര്‍ക്കൊക്കെ പേരിന് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടല്ലോ!
അപ്പൊ സിനിമയെ സിനിമയായി കാണാന്‍ പഠിക്കുക. അത് ഒരുപാട് പേരുടെ വിയര്‍പ്പാണ്. അധ്വാനമാണ്. അതില്‍ ഇങ്ങനെ കുത്തിത്തിരുപ്പുണ്ടാക്കി മനുഷ്യന്മാരുടെ മനസ്സില്‍ വീണ്ടും വീണ്ടും മതവിഷം കുത്തിവെക്കരുത്. അപേക്ഷയാണ്!
മേപ്പടിയാന് എല്ലാ വിധ ആശംസകളും!’’ ഇങ്ങനെ അവസാനിക്കുന്നു സൗമ്യയുടെ കുറിപ്പ്.

ഈ പോസ്റ്റ് കണ്ടിട്ട് പലരും വളരെ ശരിയെന്ന നിലയില്‍ കമന്റുകളിട്ടിട്ടുണ്ട്. എന്നാല്‍ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നതായിരുന്നു നല്ലത് എന്ന രീതിയില്‍ നെഗറ്റീവായി കമന്റുകളിട്ടവരും കുറവല്ല. ഏതായാലും ‘മേപ്പടിയാന്’ സിനിമയുടെ പ്രേക്ഷകരെ ഇത്തരം പ്രചരണങ്ങളൊന്നും ബാധിക്കുന്നില്ല.

Comments