
ധനുഷ്ഐശ്വര്യ താരജോടികളുടെ വേര്‍പിരിയില്‍ സിനിമാ ലോകത്ത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ പ്രഖ്യാപനം. ഇപ്പോഴിതാ ഇരുവരുടെയും സ്നേഹമുഹൂര്ത്തങ്ങള് തെളിയുന്ന പഴയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്.
ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ ഐശ്വര്യയ്ക്കു വേണ്ടി പാട്ട് പാടുന്ന ധനുഷിന്റെ വീഡിയോ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ വേര്‍പിരിയല്‍ വാര്‍ത്ത പുറത്തു വന്നതോടെ പഴയ ദൃശ്യങ്ങള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കയ്യില്‍ മൈക്ക് പിടിച്ചു പാട്ട് ചുവടുവച്ച് ഐശ്വര്യയ്ക്കരികില് എത്തുന്ന ആണ് ദൃശ്യങ്ങളില്‍. പാട്ടിനൊപ്പം താരം ഐശ്വര്യയെ സ്നേഹപൂര്‍വം ചേര്‍ത്തു പിടിക്കുന്നതും വീഡിയോയില്‍ കാണാം.
കോവിഡ് കാലത്തിനു മുന്‍പ് ഇരുവരും പങ്കെടുത്ത ആഘോഷം പരിപാടിക്കിടെ ആയിരുന്നു ധനുഷിന്റെ രസിപ്പിക്കും പ്രകടനം. ഒരു മിനിട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുളള വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം നിരവധി പേര് കണ്ടുകഴിഞ്ഞു. പലരും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ആറ് മാസം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിരായത്. മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുളള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. യാത്രയും ലിംഗയുമാണ് മക്കള്‍.






