
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ്ങിന് കോവിഡ്. വെളളിയാഴ്ച ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുളളൂവെന്നും താന്‍ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണെന്നും താരം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയവരെല്ലാം തന്നെ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അടുത്തിടെയാണ് ഹര്ഭജന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.


