
ഫിറ്റ്നസ് ഫ്രിക്കായ ബോളിവുഡിന്റെ പ്രിയ തവരം മിലിന്ദ് സോമന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ഫിറ്റ്നസ് ടാസ്ക് വൈറലാവുകയാണ്. ഇത്തവണ 27 മിനിറ്റില്‍ അഞ്ച് കിലോ മീറ്റര്‍ ദൂരമാണ് 56 വയസ്സുകാരനായ മിലിന്ദ് സോമന് ഓടിത്തീര്‍ത്തത്.
അതിരാവിലെ ഷൂസൊന്നും ധരിക്കാതെ നഗ്നപാദനായി ഓടുന്ന മിലിന്ദിന്റെ ചിത്രം ക്യാമറയിലാക്കിയത് ഭാര്യയും ഫിറ്റ്നസ് തത്പരയുമായ അങ്കിത കോന്‍വാറാണ്. ബ്ലാക്ക് സ്ലോഗന് ടി ഷര്‍ട്ടും ഡാര്‍ക്ക് ബ്ലൂ ഷോട്സും ധരിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മിലിന്ദിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിലിന്ദ് പങ്കുവെച്ചത്.
27 മിനിറ്റും 30 സെക്കന്‍ഡും സമയത്തിനുളളില്‍ അഞ്ച് കിലോ മീറ്റര്‍ ഓട്ടം. 134 ബി.പി.എം ഹാര്‍ട്ട് റേറ്റില്‍ ഞാന്‍ വളരെ സംതൃപ്തനായിരുന്നു. കാലാവസ്ഥ നല്ലതായിരുന്നെങ്കില്‍ എനിക്ക് കുറച്ചുകൂടി ഓടണമെന്നുണ്ടായിരുന്നു. പക്ഷേ എഴുന്നേല്ക്കാന് വൈകിയതിനാല്‍ വ്യായാമം 15 മിനിറ്റിലൊതുക്കിയെന്നും മിലിന്ദ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
12K യില്‍ അധികം ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്.






