മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമ സിംഹന് എന്ന അലി അക്ബര്‍ സംവിധാനം ചെയ്യുന്ന പുഴമുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
അടുത്തിടെ ഹിന്ദു മതം സ്വീകരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ അലി അക്ബര്‍ തന്റെ പുതിയ പേരായ രാമസിംഹന് എന്നതാണ് രചന സംവിധാനം എന്നിവയ്ക്കായി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം അലി അക്ബര്‍ എന്ന പേരില്‍ തന്നെയാണ്.
ചിത്രത്തിന്റെ എഡിറ്റിങ്, സംഘട്ടന രംഗങ്ങള്‍ എന്നിവയ്ക്ക് പിറകിലും 'രാമസിംഹനാണ്'. നടന് തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.






