
മുംബൈ: ബോംെബ ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ പാമ്പ്. ജസ്റ്റീസ് എന്‍.ആര് ബോര്‍കറുടെ ചേംബറില്‍ നിന്നാണ് ഇന്നു രാവിലെ പാമ്പിനെ പിടികൂടിയത്. പാമ്പ് വിഷമുള്ളതാണോയെന്ന് വ്യക്തമല്ല. കേസുകളില്‍ ഏറെയും വെര്‍ച്വല്‍ ആയതിനാല്‍ കോടതി പരിസരത്ത് ഈ സമയം അധികം ആളുകളുണ്ടായിരുന്നില്ല.
പാമ്പിനെ പിടികൂടി പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ കോടതി ജീവനക്കാരടക്കം ആളുകള്‍ ചുറ്റുംകൂടി ഫോട്ടോ എടുക്കാനുള്ള മത്സരമായിരുന്നു.






