
വിവാഹനിശ്ചയത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ഫോട്ടോഷൂട്ടുമായി നടി എലീന പടിക്കല്‍. നിശ്ചയത്തിന് ധരിച്ച അതേ വസ്ത്രം ധരിച്ചാണ് ഭര്‍ത്താവ് രോഹിത്തിനൊപ്പം താരത്തിന്റെ ഫോട്ടോഷൂട്ട്. ഈ വസ്ത്രം വീണ്ടും ധരിക്കുമെന്നോ ചിന്തിച്ചിരുന്നില്ലെന്ന് ചിത്രങ്ങക്കൊപ്പം എലീന കുറിച്ചു. നിശ്ചയത്തിന് താരത്തെ ഒരുക്കിയ മേക്കപ് ആര്‍ടിസ്റ്റും ചിത്രങ്ങള്‍ പകര്‍ത്തിയ അതേ ഫൊട്ടോഗ്രഫി സംഘവുമാണ് ഷൂട്ടിന്റെ ഭാഗമായത്.
2021 ജനുവരി 20ന് ആയിരുന്നു എലീന പടിക്കലിന്റെയും രോഹിത് പ്രദീപിന്റെയും വിവാഹനിശ്ചയം. ''എന്റെ ജീവിതത്തിലെ സ്പെഷല്‍ ഔട്ട്ഫിറ്റ് വീണ്ടും ധരിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതും അതേ ദിവസം. ഒപ്പം അന്നത്തെ മേക്കപ് ആര്‍ട്ടിസ്റ്റും ഫൊട്ടോഗ്രഫി ടീമും കൂടെ എന്റെ കൂട്ടുകാരും. എന്റെ എല്ലാ ഭ്രാന്തിനും ഒപ്പം നില്‍ക്കുന്നതിന് നന്ദി രോഹിത്. നന്ദി അച്ഛാ, അമ്മേ'' എലീന കുറിച്ചു.
ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കര്‍ട്ടുമായിരുന്നു എലീന വിവാഹനിശ്ചയത്തന് ധരിച്ചത്. താരത്തിന്റെ പഴ്സനല്‍ സ്റ്റൈലിസ്റ്റ് നിതിന്‍ സുരേഷും ഡിസൈനര്‍ സമീറ ഷൈജു (തനൂസ് ബുട്ടീക് കൊല്ലം) ചേര്‍ന്നാണ് ഈ സിഗ്നേച്ചര്‍ വസ്ത്രം ഒരുക്കിയത്. 30 മീറ്റര്‍ ട്യൂള് നെറ്റ് ആണ് ഔട്ട്ഫിറ്റ് തയാറാക്കാന്‍ ഉപയോഗിച്ചത്. സര്‍വോസ്കി ക്രിസ്റ്റല്‍ സ്റ്റോണ്‍സ്, സീക്വിന്‍സ്, കട്ട് ബീഡ്സ് എന്നിവ സ്കര്‍ട്ടിലും ഫ്രോക്കിലും നിറഞ്ഞു. ഹിപ് ബെല്‍റ്റില്‍ എലീനയുടെയും രോഹിത്തിന്റെയും പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. 20 മീറ്റര്‍ തുണി ഉപയോഗിച്ചാണ് സ്കര്‍ട്ടിന്റെ ഫ്രില്സ് ഒരുക്കിയത്. ലൈനിങ്ങിന് സില്‍ക്കാണ് ഉപയോഗിച്ചത്. 60 തൊഴിലാളികള്‍ ചേര്‍ന്ന് 500 മണിക്കൂര്‍കൊണ്ടാണ് അതിമനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്.
2021 ഓഗസ്റ്റ് 30ന് ആയിരുന്നു എലീനയും രോഹിത്തും വിവാഹിതരായത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം






