
‘പ്രേമം’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ ബ്രേക്ക്ഫാസ്റ്റ് ഡിഷ് തയാറാക്കുന്നത് വീഡിയോയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് അനുപമ. ‘ഹൃദയം ഹാംഗ് ഓവര്‍’ എന്ന് ടാഗ് ചെയ്താണ് അനുപമയുടെ വീഡിയോ. ‘‘ഒരു സാധാരണ ദിവസം അനുപമയുടെ പ്രഭാതഭക്ഷണം ഇങ്ങനെയായിരിക്കും!!! 🍱’’ എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. സലാഡ് പച്ചക്കറികള്‍ വേവിച്ചെടുത്ത് തയാറാക്കിയ ഓംലെറ്റില്‍ മടക്കിയെടുത്താണ് അനുപമ ഈ വീഡിയോയില്‍ ഭക്ഷണം തയാറാക്കിയിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തല ഗാനവും ‘ഹൃദയ’ത്തിലെ ‘ഒണക്കമുന്തിരി’ എന്നു തുടങ്ങുന്നതാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ട് കമന്റ് ചെയ്തിരിക്കുന്നത്.






