
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്രാജ് സിങ്ങിനും നടി ഹേസല്‍ കീച്ചിനും ആണ്‍കുഞ്ഞ് പിറന്നു.
സോഷ്യല്‍ മീഡിയ വഴി യുവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2016 നവംബര്‍ 30-നായിരുന്നു ഇരുവരുടെയും വിവാഹം.
‘ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്കി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങള്‍ പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു’-യു വി ട്വീറ്ററില്‍ കുറിച്ചു.
❤️ @hazelkeech pic.twitter.com/IK6BnOgfBe
— Yuvraj Singh (@YUVSTRONG12) January 25, 2022


