
ബോളിവുഡ് നടി മൗനി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും ഇന്ന് വിവാഹിതരാകുന്നു. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടാണ് വിവാഹവേദി. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ ബുധനാഴ്ച നടന്നു. നടിയും അവതാരകയുമായ മന്ദിര ബേദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ദുബായില്‍ ബാങ്കറാണ് സൂരജ്. ദീര്‍ഘകാലമായി മൗനിയും സൂരജും പ്രണയത്തിലായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്' സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം.






