
ആദ്യമായി സമോസ കഴിച്ച ഒരു ഇറ്റലിക്കാരന്റെ റിയാക്ഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു, ‘ഇറ്റാലിയൻ ഗേൾഫ്രണ്ടിന്റെ പിതാവ് ആദ്യമായി സമോസ കഴിക്കുന്നു’ എന്നൊരു കുറിപ്പുമായി ഇന്ത്യൻ ഇറ്റാലിയൻ കപ്പിൾ എന്ന പ്രൊഫൈലിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണപ്രിയരുടെ പ്രണയത്രികോണം എന്നാണു സമോസ രുചിച്ചശേഷം കൈകൾ ഉയർത്തി സന്തോഷം പങ്കുവയ്ക്കുകയാണ് ഇറ്റലിക്കാരൻ. ഇദ്ദേഹത്തിന് ഗോൽഗാപ്പയും ടേസ്റ്റ് ചെയ്യാൻ കൊടുക്കണം എന്നാണ് ചിലർ അഭിപ്രായം കുറിച്ചിരിക്കുന്നത്.






