
കറാച്ചി: പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തിരുന്ന മുന്‍ പാക് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്.
വ്യാഴാഴ്ച പാകിസ്ഥാന് സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.
ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ അഫ്രീദിക്ക് ഇതോടെ ലീഗിലെ ടീമിന്റെ ആദ്യ ഏതാനും മത്സരങ്ങള്‍ നഷ്ടമാകും.
രോഗം സ്ഥിരീകരിച്ചതോടെ പിസിബി നിഷ്കര്‍ഷിച്ചിട്ടുളള ക്വാറന്റീന് ചട്ടമനുസരിച്ച് 41-കാരനായ അഫ്രീദി വീട്ടില്‍ തന്നെ കഴിയുകയാണ്.
ക്വാറന്റീന് പിരീഡ് കഴിഞ്ഞ് നടത്തുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവായാല്‍ താരത്തിന് ടീമിനൊപ്പം ചേരാം.




