
സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഐശ്വര്യ റായിയുടെ മകൾ ആരാധ്യ അവതരിപ്പിച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദേശീയ പതാകയുടെ മുന്നില്‍ നിന്ന് വന്ദേമാതരം, സാരേ ജഹാം സേ അച്ഛാ, എന്നീ പാട്ടുകൾ പാടുകയാണ് ഈ കുട്ടിത്താരം. വെളുത്ത സല്‍വാർ കമ്മീസും ഓറഞ്ച് നിറമുള്ള ദുപ്പട്ടയും അണിഞ്ഞ് വളരെ ആത്മവിശ്വാസത്തോടെയും ചുറുചുറുക്കോടെയും പാടുന്ന ആരാധ്യയ്ക്ക് ആശംസസകളുമായി നിറയെ ആരാധകരുമെത്തി. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ഈ പത്ത് വയയുകാരി പഠിക്കുന്നത്.
ആരാധ്യ അമ്മയെപ്പോലെ സുന്ദരിക്കുട്ടിയാണെന്നും, ഈ കുട്ടി ഐശ്വര്യ റായ് എന്ത് ക്യൂട്ടാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ആരാധ്യ അവതരിപ്പിച്ച ഒരു വീഡിയോയും യൂട്യൂബിൽ ശ്രദ്ധ നേടിയിരുന്നു. മനോഹരമായ ക്രിസ്മസ് സന്ദശവും ക്രിസ്മസ് ഗാനങ്ങളും ഡാൻസുമൊക്കെയായിരുന്നു ആ വീഡിയോയിൽ.
ഐശ്വര്യയുടെ ഈ കുഞ്ഞുരാജകുമാരി ബോളിവുഡിലെ ഒരു കുട്ടിത്താരമാണ്. ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. ഐശ്വര്യയു ആഭിഷകും മുത്തച്ഛൻ അമിതാബ് ബച്ചനുമൊക്കെ ആരാധ്യയുടെ വിശേഷങ്ങളൊക്കെ സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്യാറുണ്ട്. ഐശ്വര്യയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. അതുകൊണ്ട് തന്നെ ആരാധ്യയുടെ ഈ വീഡിയോയ്ക്ക് താഴെയും ആരാധകരുടെ ഇഷ്ടം കൊണ്ട് നിറയുകയാണ്.






