
വിശാല്‍ നായകനാകുന്ന ‘വീരമൈ വാഗൈ സൂഡും’ എന്ന ആക്ഷന്‍ ത്രില്ലര്‍ ഫെബ്രുവരി നാലിന് റിലീസിനെത്തും. തു.പാ ശരവണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവന് ശങ്കര്‍ രാജ സംഗീതം നല്കുന്നു. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ രണ്ട് മിനിറ്റുളള പ്രമൊ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.
അതിഗംഭീരമായ ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വിശാലിനു പരുക്ക് സംഭവിച്ചത്. വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
മലയാളി താരം ബാബുരാജ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഡിംപിള്‍ ഹയതി, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍.






