.jpeg)
സാൻ ഫ്രാൻസിസ്കോ : കോവിഡ് പ്രശ്നത്തിന് ഒമിക്രോൺ വകഭേദത്തോടെ
ഒരു ഫുൾ സ്റ്റോപ്പിടാം എന്ന പ്രതീക്ഷ പുലർത്തുന്നവരെ നിരാശരാക്കുന്ന പഠനമാണ് സാൻ ഫ്രാൻസിസ്കോയിലെ കലിഫോർണിയ സർവകലാശാലയിൽ നിന്നും പുറത്തുവന്നത്.
പുതിയ വകഭേദങ്ങൾ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീർന്നേക്കാം എന്നാണ് പഠനം വ്യക്തമാക്കുന്നത്.
കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നൽകുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി വൻതോതിൽ വർധിച്ചതായി കണ്ടെത്തിയത്.
ഇതോടെ ഉടനൊന്നും കോവിഡിൽ നിന്നു മുക്തരാകാൻ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.






