
കാക്ക പൊതുവേ വൃത്തിയുളള ജീവിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാക്കയുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സ്വീഡന്. ചെലവു ചുരുക്കലിന്റെ ഭാഗമായി സ്വീഡിഷ് നഗരത്തിലെ തെരുവുകളില്‍ വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്നതിനായി കാക്കകളെയാണ് ഉപയോഗിക്കുന്നത്. കോര്‍വിഡ് ക്ലീനിങ് എന്ന സ്ഥാപനമാണ് കാക്കകളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ന്യൂകാലിഡോണിയന് എന്ന വിഭാഗത്തില്‍പ്പെടുന്ന കാക്കകളെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നത്.
Crows keep special tools extra safe
New research led by @SchoolofBiology and @MPI_animalbehav in @eLife reveals that, just like humans, New Caledonian crows are particularly careful when handling their most valuable toolshttps://t.co/EHEV2esMQn#EverToExcel pic.twitter.com/Umgu9UuGdj— University of St Andrews (@univofstandrews) December 21, 2021
കാക്കകള്‍ ശേഖരിക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കു പകരമായി ഭക്ഷണം കാക്കകള്‍ക്ക് നല്‍കും. ശേഖരിച്ച സിഗരറ്റ് കുറ്റികള്‍ സ്റ്റോക്ക് ഹോമിലെ ഒരു സ്റ്റാര്‍ട്ടപ്പ് രൂപ കല്‍പ്പന ചെയ്ത ബെസ്പോക്ക് മെഷീനിലാണ് കാക്കകള്‍ നിക്ഷേപിക്കുന്നത്. ഓരോ വര്‍ഷവും സ്വീഡനിലെ തെരുവുകളില്‍ നിന്നു 100 കോടിയോളം ിസഗരറ്റ് കുറ്റികളാണ് വലിച്ചെറിയപ്പെട്ടതായി കാണുന്നത്.
കാലിഡോണിയന്‍ കാക്കകള്‍ ബുദ്ധിശാലികളാണെന്നു കോര്‍വിഡ് ക്ലീനിങ് സ്ഥാപകനായ ക്രിസ്റ്റിയന്‍ ഗുന്തര്‍ ഹാന്സെന് പറയുന്നു.






