മൃഗശാലയിലെ കരടി കൂട്ടിലേക്ക് സ്വന്തം കുഞ്ഞിനെ വലിച്ചെറിയുന്ന അമ്മയുടെ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പുറത്ത് വന്നു. ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കെന്റ് മൃഗശാലയിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്. ജീവനക്കാരും മറ്റ് സന്ദര്‍ശകരും നോക്കി നില്‍ക്കുമ്പോഴാണ് അമ്മ തന്റെ മൂന്ന് വയസുകാരിയായ കുട്ടിയെ കരടിക്കൂട്ടിലേക്ക് എറിഞ്ഞത്. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
കുട്ടിയെ കൂട്ടിലേക്ക് ഇടരുതെന്ന് മറ്റ് ആളുകള്‍ വിലക്കിയിട്ടും യുവതി കുട്ടിയെ കരടിയുടെ കൂട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കരടിയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിന് മുകളില്‍ നിന്ന് 16 അടി താഴ്ചയിലുള്ള കരടിയുടെ മുന്നിലേക്കാണ് കുട്ടിയെ യുവതി വലിച്ചെറിഞ്ഞത്. കൂട്ടിലുണ്ടായിരുന്ന ബ്രൗണ്ബെയര് വിഭാഗത്തില്‍ പെട്ട സുലു എന്ന കരടി കുട്ടിയുടെ അടുത്തേക്കെത്തി മണത്തു നോക്കിയ ശേഷം പിന്മാറുകയായിരുന്നു.

കുട്ടി വീഴുന്നത് കണ്ട മൃഗശാല ജീവനക്കാര്‍ ഉടന്‍ തന്നെ കരടിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ആറോളം മൃഗശാല ജീവനക്കാര്‍ ഉടന്‍ തന്നെ കരടിക്കൂട്ടിലേക്കിറങ്ങി കുട്ടിയെ എടുത്ത് കൊണ്ട് പോവുകയായിരുന്നു. കരടി ആക്രമിക്കാഞ്ഞതു കൊണ്ടു മാത്രമാണ് കുട്ടി ജീവനോടെ രക്ഷപ്പെട്ടതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ വീഴ്ചയിലുണ്ടായ പരുക്കുകള്‍ മാത്രമാണ് കുട്ടിക്കുള്ളതെന്നും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വിശദീകരിച്ചു. അതേസമയം, അമ്മ കുട്ടിയെ കരടിക്കൂട്ടിലേക്ക് എറിഞ്ഞതിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

Comments