
ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വീഡിഷ് നഗരത്തിലെ തെരുവുകളില്‍ വലിച്ചെറിപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്നത് കാക്കകൾ. മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവ് കുറവാണ് കാക്കകളെ ഉപയോഗിക്കുമ്പോള്‍ എന്നതാണ് കാരണം.
'കോര്‍വിഡ് ക്ലീനിങ്' എന്ന സ്ഥാപനമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാക്കകളെ ഉപയോഗിക്കുന്നത്. ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍പെടുന്ന പക്ഷികളാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്.
ശേഖരിക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി ഭക്ഷണം കാക്കകള്‍ക്ക് നല്‍കും.
കാക്കകളെ കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടമായി വിലയിരുത്തപ്പെടും.






