.jpeg)
തിരുവനന്തപുരം: സിൽവർ ലൈനിൽ തന്ത്രം മാറ്റി കോണ്‍ഗ്രസ്. പരിസ്ഥിതി ആഘാതം കുറവായ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസിനെ നേതാക്കള്‍ സ്വാഗതം ചെയ്യുന്ന നീക്കം ഇതിന്റെ ഭാഗമാണ്.
എന്നാൽ, സിൽവർ ലൈൻ നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിന് വഴിവയ്ക്കും.
സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെ കെപിസിസി അധ്യക്ഷൻ നടത്തിയ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവച്ചിട്ടുള്ളത്.
പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒരു വശത്ത് നിലപാട് എടുക്കുമ്പോൾ മറുവശത്ത് കെ. സുധാകരൻ നടത്തിയ പ്രസ്താവന ആലോചിച്ച് ഉറപ്പിച്ചു തന്നെയാണ്.
പദ്ധതിയെ തുടക്കം മുതൽ എതിർത്ത പ്രതിപക്ഷത്തെ ചാരി സർക്കാർ സാഹചര്യം അനുകൂലമാക്കുന്നത് തടയുക കൂടിയാണ് കോൺഗ്രസിന്റെ ലക്ഷ്യം.






