
കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി. കറുത്ത ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയ വിവരം വിടി ബല്‍റാം തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ ഓട്ടമാറ്റിക്ക് പതിപ്പാണ് ബല്‍റാം സ്വന്തമാക്കിയത്. 20.42 ലക്ഷം മുതലാണ് ഡീസല്‍ ഓട്ടമാറ്റിക്ക് പതിപ്പിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
'ജി എക്സ്' ഓട്ടമാറ്റിക്കിന് എട്ടു സീറ്റ്, എഴു സീറ്റ് വകഭേദങ്ങളുണ്ട്. 2.4 ലീറ്റര്‍ ഡീസല്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട്. ആറ് സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്സ്മിഷന്. നേരത്തെ മുഖ്യമന്ത്രി പിണറായി വാഹന വ്യൂഹത്തിന്റെ ഭാഗമായി പുതിയ കറുത്ത ഇന്നോവകള്‍ എത്തിയിരുന്നു.






