
ബോളിവുഡ് യുവതാരം അര്ജുന് കപൂറിന്റെ ഗാരേജിനെ അലങ്കരിയ്ക്കാന്‍ പുതിയ ഡ്യുക്കാറ്റി. ഡ്യുക്കാറ്റിയുടെ സ്കാംബ്ലര്‍ 1100 പ്രോ സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മെയ്ബ ജിഎല്‍എസ് 600, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 എന്നീ ആഡംബര എസ്യുവികള് സ്വന്തമാക്കിയതിന് പുറമേയാണ് സൂപ്പര്‍ ബൈക്ക് തന്റെ ഗാരേജിലെത്തിച്ചത്.
'' പുതിയ സുഹൃത്ത്, എല്ലാ ആഴ്ച്ചാവസാനങ്ങളിലും ഇവളെ കാണാന്‍ ശ്രമിക്കും'' - പുതിയ ഡ്യുക്കാറ്റിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് അര്ജുന് കപൂര്‍ കുറിച്ചു.
എയര്‍കൂള്‍ഡ് എല്‍ ട്വിന്‍ 1079 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത് 86 ബിഎച്ച്പി കരുത്തും 88 എന്‍എം ടോര്‍ക്കുമുണ്ട് ബൈക്കിന്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള്, മൂന്ന് റൈഡ് മോഡുകള്‍ എന്നിവയും സ്ക്രാംബ്ലര്‍ 1100 പ്രോയിലുണ്ട്.






