രണ്ടു പതിറ്റാണ്ടായി അലട്ടിയ തലവേദനയുടെ കാരണം കണ്ടെത്തിയപ്പോള്‍ ഞെട്ടിയിരിയ്ക്കുകയാണ് ഒരു ചൈനീസ് യുവാവ്. അസുഖം മൂലമല്ലായിരുന്നു യുവാവിന് തലവേദന വന്നത്, മറിച്ച് തലയോട്ടിയില്‍ കുടുങ്ങിപ്പോയ വെടിയുണ്ട മൂലമായിരുന്നു. രണ്ട് പതിറ്റാണ്ടായി യുവാവിന്റെ തലയില്‍ ഈ വെടിയുണ്ട ഉണ്ടായിരുന്നു. തലയോട്ടിയുടെ ഇടത് ഭാഗത്തായിട്ടായിരുന്നു വെടിയുണ്ട ഉണ്ടായിരുന്നത്.
എന്നാല്‍ ഇത്രയും നാള് യുവാവ് ഈ വെടിയുണ്ടയും കൊണ്ട് ജീവിച്ചിരുന്നത് എങ്ങനെയെന്നായിരുന്നു അദ്ഭുതമായത്. ഇടയ്ക്ക് തലവേദന ഉണ്ടായിരുന്നെങ്കിലും അതികഠിനമായി വന്നതോടെയാണ് യുവാവ് ആശുപത്രിയിലേക്ക് പോയത്. ഷെന്‍ഷെന്‍ യൂണിവേഴ്സിറ്റി ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ എംആര്‍ഐ ചെയ്തപ്പോള്‍, യുവാവിന്റെ തലയോട്ടിയുടെ ഇടതുഭാഗത്ത് വിചിത്രമായ ഒരു വസ്തു കണ്ടെത്തി. സൂക്ഷ്മപരിശോധനയില്‍ ലോഹബുള്ളറ്റാണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു. ഇത് എങ്ങനെയാണ് യുവാവിന്റെ തലയില്‍ വന്നതെന്ന് കണ്ടുപിടിയ്ക്കാനായി അടുത്ത ശ്രമം. തലയില്‍ ബുള്ളറ്റ് വന്നത് എങ്ങനെയെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ യുവാവിന് കുറച്ച് സമയം വേണ്ടി വന്നു.
യുവാവിന് ഏകദേശം 8 വയസ്സുള്ളപ്പോള്‍ സഹോദരനോടൊപ്പം വീട്ടില്‍ വെച്ച് എയര്‍ഗണ്‍ ഉപയോഗിച്ച് കളിയ്ക്കുന്ന സമയത്ത് അബദ്ധത്തില്‍ സഹോദരന്റെ കൈയിലിരുന്ന് തോക്ക് പൊട്ടുകയും, യുവാവിന്റെ തലയുടെ ഇടത് വശത്ത് വെടി കൊള്ളുകയും ചെയ്യുകയായിരുന്നു. സംഭവം വീട്ടിലറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ച് അവര്‍ രണ്ടുപേരും ഭയപ്പെട്ടു. വഴക്ക് കേള്‍ക്കുമെന്നോര്‍ത്ത് ഇതേക്കുറിച്ച് ഇരുവരും മാതാപിതാക്കളോട് ഒന്നും പറഞ്ഞില്ല. മുറിവ് അവന് എങ്ങനെയൊക്കെയോ കെട്ടി മുടി കൊണ്ട് മറച്ചു. മുറിവ് വളരെ വേദനയുള്ളതായിരുന്നില്ല. പുറമെയുള്ള മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഇരുവരും ഇക്കാര്യം മറന്നു.
യുവാവിന്റെ കഥ കേട്ട ഡോക്ടര്‍മാര്‍ താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഒരു അത്ഭുതമാണെന്നാണ് 28 -കാരനായ യുവാവിനോട് പറഞ്ഞത്. ബുള്ളറ്റ് ശരിക്കും ചെവിക്കും നെറ്റിക്കും ഇടയിലുള്ള ഭാഗത്തായിരുന്നു. പൂര്‍ണ്ണമായും തലയോട്ടിയില്‍ തുളച്ചു കയറുകയോ തലച്ചോറില്‍ പതിക്കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ മാസം അവസാനം യുവാവിന്റെ അടിയന്തര ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന്, ഏകദേശം 1 സെന്റിമീറ്റര്‍ നീളവും 0.5 സെന്റിമീറ്റര്‍ വ്യാസവുമുള്ള 20 വര്‍ഷം പഴക്കമുള്ള ബുള്ളറ്റ് വിജയകരമായി നീക്കം ചെയ്തു.

Comments