
തിരുവനന്തപുരം : "അശ്വത്ഥാമാവ് വെറും ഒരു ആന" എന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ കായിക/യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വകുപ്പുതല നടപടിയുണ്ടാകില്ല. അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം, സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശമില്ലാത്തതും ഔദ്യോഗിക രഹസ്യനിയമങ്ങള് ലംഘിക്കാത്തതുമായ പുസ്തക രചന ആകാം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലാത്തതിനാല്‍ ശിവശങ്കറിനെതിരേ നടപടിയില്ലെന്ന് ഉന്നത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ശിവശങ്കറിന്റെ പുസ്തകം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇന്നു വിപണിയില്‍ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം, "സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍" എന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ മുന്‍ ഡി.ജി.പി: ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്യുകയും കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
എസ്. നാരായണ്‍






