
സഹോദരിക്ക് പിറന്നാൾ സർപ്രൈസ് നൽകുന്ന നടി സ്നേഹയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്നേഹയുടെ സർപ്രൈസിൽ സന്തോഷിച്ച് തുള്ളിച്ചാടുന്ന സഹോദരി സംഗീതയെ വീഡിയോയിൽ കാണാം. പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അടുത്ത സുഹൃത്തുക്കളുമെത്തിയിരുന്നു.
സ്നേഹയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ പട്ടാസായിരുന്നു. കഴിഞ്ഞ വർഷം പൊങ്കലിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആർ.എ. ഋത്വിക് സംവിധാനം ചെയ്യുന്ന വാൻ സിനിമയാണ് സ്നേഹയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു മുഖ്യ വേഷത്തിലെത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്,






