
തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ വിക്രം നിരവധി കച്ചവട സിനിമകളുടേയും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടേയും ഭാഗമായി തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്. ആരാധകരുടെ പ്രിയങ്കരനായ വിക്രത്തിന്റെ അറുപതാം സിനിമ റിലീസാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നത്. മഹാന് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മകന് ധ്രുവ്വിനൊപ്പമാണ് വിക്രം അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങൂകയാണ് വിക്രമും ധ്രുവും. ഫെബ്രുവരി 10ന് പ്രൈം വീഡിയോയില്‍ മഹാന് പ്രീമിയര്‍ ചെയ്യും. സെവന് സ്ക്രീന്‍ സറ്റുഡിയോയുടെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം ചെയ്തത്. ലളിത് കുമാര്‍ നിര്‍മ്മിച്ച ഈ ആക്ഷന്‍ പാക്ക് ഡ്രാമയില്‍ വിക്രം ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്. വിക്രത്തിന് പുറമേ ധ്രുവ്, ബോബി സിംഹ, സിമ്രന് തുടങ്ങിയ വമ്പന്‍ താരനിരയും മഹാനില്‍ അണിനിരക്കുന്നുണ്ട്. തമിഴ്, മലയാളം, കന്നഡ, തെല്ലുങ്ക് ഭാഷകളില്‍ മഹാന് എന്ന പേരിലും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്.
'ധ്രുവിനൊപ്പമുളള ആദ്യ സിനിമയായിരുന്നു. അതിനാല്‍ തന്നെ അവന് നന്നായി വരണം എന്ന ആ;ഗഹത്തില് അവന് ചെയ്യുമ്പോള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞ് കൊടുക്കണം എന്നൊക്കെ കരുതിയാണ് പോയത്. എന്നാല്‍ അവിടെയെത്തുമ്പോള്‍ അവന് പറയും അപ്പാ... എനിക്ക് എങ്ങനെ ചെയ്യണമെന്ന് അറിയാമെന്ന്. അവന് അവന്റെ രീതിക്കാനുസരിച്ചാണ് അഭിനയിക്കുന്നത്.
the MAHAAN gang 🔥👑 pic.twitter.com/cuZyPDGvML
— amazon prime video IN (@PrimeVideoIN) February 3, 2022
'അഭിനയത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് ധ്രുവ് അഭിനയിക്കുന്നത്. നമ്മള് ചെയ്യുന്ന രീതിയിലല്ല ഇപ്പോഴുളള കുട്ടികള്‍ ചെയ്യുന്നത്. അത് കാണാന്‍ തന്നെ രസമാണ്. ഞാന്‍ ചിലതൊക്കെ അതേ രീതി പിന്തുടര്ന്ന് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. വിക്രം പറഞ്ഞു.
Just #ChiyaanVikram livin' the Mahaan life
Watch #MahaanOnPrime, Feb 10@Karthiksubbaraj @7Screenstudio #SSLalitKumar #DhruvVikram @simranbaggaOffc @Actorsimha #Sananth @ActorMuthukumar @rdeepakparamesh @Music_Santhosh @Kshreyaas @vivekharshan pic.twitter.com/PlQqfJgU8T— amazon prime video IN (@PrimeVideoIN) January 31, 2022






