മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്പനയ്ക്ക് അനുമതി നല്കിക്കൊണ്ടുളള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കി കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അദ്ദേഹം കത്തെഴുതി.
അതേസമയം സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ മുന്നറിയിപ്പ് നല്കിക്കൊണ്ടുളള കത്ത് ഞാന്‍ സംസ്ഥാന സര്‍ക്കാരിന് അയച്ചിരുന്നു. എന്നാല്‍ അതില യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചില്ല. ഇീ അടുത്താണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്പനയ്ക്കായി അനുമതി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് വരും തലമുറയെ ദോഷകരമായി ബാധിക്കും. ഈ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാരസമരം നടത്താനാണ് എന്റെ തീര!മാനം - അദ്ദേഹം പറഞ്ഞു.
വൈന്‍ വില്പനയ്ക്ക് അനുമതി നല്കിക്കൊണ്ടുളള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബിജെപിയും രംഗത്തെത്തിയിരുന്നു.

Comments