മുംബൈ: അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന)ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യയുടെ വാനമ്പാടിക്ക് ആദാരഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത് വൈറല്‍ ചിത്രത്തില്‍ കാണാം. കൈ കൂപ്പി പൂജ ദദ്ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്ക്കുന്ന ചിത്രത്തെ 'മതേതര ഇന്ത്യയുടെ ചിത്രം' എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്.
അതേ സമയം ഷാരൂഖ് ഖാന്റെ ചിത്രം ചൂണ്ടിക്കാട്ടി ചില വിദ്വേഷ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലുണ്ടായി. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന പ്രചാരണം ചിലര്‍ നടത്തുകയുണ്ടായി.

മുംബൈ ശിവാജി പാര്‍ക്കില്‍ അന്തിമോപചാര ചങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.

Comments