അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് 'ആദിവാസി' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മധുവിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് ആദിവാസി. ചിണ്ടിക്കി ഊരിലെ മധുവിന്റെ വീട്ടിലെത്തി അമ്മ മല്ലിയമ്മയും സഹോദരി സരസുവുമായി കൂടിക്കാഴ്ച നടത്തി.
സിനിമയുടെ സംവിധായകന് വിജീഷ് മണി, നടന് മുരുകേഷ് ഭുതുവഴി എന്നിവരാണ് മധുവിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഗോത്ര ഗായിക വടികിയമ്മ, നാഗമ്മ, ശാദാമ്മ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.






