
ഇന്ത്യന്‍ വിപണിയില്‍ ഒപ്പോ വാച്ച് ഫ്രീ അവതരിപ്പിച്ചു. 5,999 രൂപ വിലയുള്ള ഒപ്പോ വാച്ച് ഫ്രീ കറുപ്പ് നിറത്തില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. എന്ന് മുതലാണ് ഒപ്പോ വാച്ച് ഫ്രീയുടെ വില്പന ആരംഭിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. 14 ദിവസത്തെ ബാറ്ററി ലൈഫാണ് ഒപ്പോ വാച്ച് ഫ്രീയ്ക്കുള്ളത്. ഓപ്പോ സ്മാര്‍ട്ട് വാച്ചില്‍ അമോലെഡ് ഡിസ്പ്ലേയാണ്. വെറും അഞ്ച് മിനിറ്റ് ചാര്‍ജില്‍ ഒരു ദിവസത്തെ ബാറ്ററി ലൈഫ് നല്കാന് റേറ്റു ചെയ്ത ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഒപ്പോ വാച്ച് ഫ്രീയ്ക്കുണ്ട്.
ഫിറ്റ്നസ് ട്രാക്കിംഗിന്റെ ഭാഗമായി ഓപ്പോ വാച്ച് ഫ്രീയില്‍ ബാഡ്മിന്റണ്‍, ക്രിക്കറ്റ്, സ്കീയിംഗ് എന്നിവയുള്‍പ്പെടെ 100-ലധികം സ്പോര്‍ട്സ് മോഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് വാച്ചിന് ഹാര്‍ട്ട് റേറ്റ് സെന്‍സറും, കൂടാതെ രക്തത്തിലെ ഓക്സിജന്‍ സാച്ചുറേഷന്‍ അളവ് അളക്കാനും സാധിക്കും. ഉറക്കവും കൂര്‍ക്കംവലിയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒപ്പോ വാച്ച് ഫ്രീയില്‍ ക്രമീകരിച്ചിട്ടുണ്ട്.
ടച്ച് സപ്പോര്‍ട്ടും DCI-P3 കളര്‍ ഗാമറ്റ് സപ്പോര്‍ട്ടും ഉള്ള 1.64-ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഫീച്ചറാണുള്ളത്. 2.5 ഡി കര്‍വ്ഡ് ഗ്ലാസും ഡിസ്പ്ലേയെ സംരക്ഷിക്കുന്നു. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുമായി അവതരിപ്പിച്ചിരിക്കുന്ന ഒപ്പോ വാച്ച് ഫ്രീയ്ക്ക് ആന്‍ഡ്രോയിഡ് 6.0/ iOS 10.0 അല്ലെങ്കില്‍ അതിന് മുകളിലുള്ളതില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. വാച്ച് ഫ്രീയെ 5 എടിഎം വരെ വാട്ടര്‍പ്രൂഫ് ബില്‍ഡുമായാണ് ഒപ്പോ അവതരിപ്പിച്ചിരിക്കുന്നത്. ആംബിയന്റ് ലൈറ്റ് സെന്‍സറും 230എംഎഎച്ച് ബാറ്ററിയും സ്മാര്‍ട്ട് വാച്ചില്‍ ഉള്‍പ്പെടുന്നു.






