
ആരും കൊതിയ്ക്കുന്ന നിരവധി വാഹനങ്ങളാണ് മുകേഷ് അംബാനിയുടെ ഗാരേജിലുള്ളത്. ഇപ്പോള്‍ മുകേഷ് അംബാനിയുടെ ഗാരേജിനെ അലങ്കരിയ്ക്കാന്‍ പുതിയ വാഹനം എത്തിയിരിയ്ക്കുകയാണ്. റോള്‍സ് റോയ്സ് കള്ളിനറാണ് മുകേഷ് അംബാനിയുടെ ഗാരേജില്‍ എത്തിയിരിയ്ക്കുന്നത്. മുംബൈ ആര്‍ടിഒ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 13.14 കോടി രൂപ വില വരുന്ന ഈ എസ്യുവി രാജ്യത്തെ ഏറ്റവും വിലയുള്ള കാറുകളിലൊന്നാണ്.
ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്യുവികളിലൊന്നാണ് കള്ളിനന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൗത്ത് മുംബൈയിലാണ് മുകേഷ് അംബാനിയുടെ ട്യുസാന് സണ്‍ എന്ന നിറത്തിലുള്ള ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍ടിഒയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 20 ലക്ഷം രൂപ നികുതിയായും 40000 രൂപ റോഡ് സേഫ്റ്റി നികുതിയായും അടച്ചിട്ടുണ്ട്. ഈ വാഹനത്തിന് '0001' എന്ന ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി അംബാനി 12 ലക്ഷം രൂപയാണ് മുടക്കിയത്.
2018ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ കാറിന്റെ എക്സ് ഷോറും വില ഏകദേശം 6.95 കോടി രൂപയാണ്. എന്നാല്‍ അംബാനിയുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് വരുത്തിയ മാറ്റങ്ങളാണ് ഈ വാഹനത്തിന്റെ വില 13.14 കോടി രൂപ ആക്കിയത്. 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള് വീല്‍ ഡ്രൈവ്, ഓള് വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.






