സ്വന്തം ശരീരത്തെ ക്യാന്‍വാസാക്കി അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുകയാണ് നൈജീരിയന്‍ സ്വദേശിയായ ഒനി മേരി അയോമിഡ്. വരയ്ക്കാന്‍ എല്ലാവരും പേനയും പെയിന്റുമൊക്കെ ഉപയോഗിക്കുമ്പോള്‍ അവിടെയും വ്യത്യസ്തയാകുകയാണ് ഒനി. പ്രൊഫണല്‍ മേക്ക്അപ് ആര്‍ട്ടിസ്റ്റ് കൂടിയായ ഒനി തന്റെ മേക്ക്അപ് വസ്തുക്കളായ ഐലൈനറുകളും ഫൗണ്ടേഷനുമൊക്കെ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത്.
സെലിബ്രിറ്റികളുടെയും സമൂഹത്തില്‍ പലതലത്തില്‍ ശ്രദ്ധിക്കപ്പെട്ടവരുടെയും ചിത്രങ്ങളാണ് ഒനി തന്റെ ശരീരത്തില്‍ വരയ്ക്കാറുള്ളത്. ഒരു കണ്ണാടിക്ക് മുന്നിലിരുന്ന് ആറും ഏഴും മണിക്കൂറുകളെടുത്താണ് ഓരോ പെയിന്റിങ്ങും ഒനി പൂര്‍ത്തിയാക്കുന്നത്. എല്ലായ്‌പ്പോഴും പെയിന്റിങ് ഒറ്റയടിക്ക് തീരണമെന്നില്ല എന്നും ഒനി പറയുന്നു. ചിലപ്പോഴെല്ലാം മൂക്കോ, കണ്ണോ ഒക്കെ വരച്ചു പകുതിയാകുമ്പോഴേക്കും താന്‍ ഉദ്ദേശിച്ചത്ര പൂര്‍ണമായില്ല എന്നു തോന്നും. അപ്പോള്‍ എല്ലാം മായ്ച്ച് വീണ്ടും ആരംഭിക്കും. ചില സമയങ്ങളില്‍ ഇത്തരത്തില്‍ രണ്ടുംമൂന്നും വട്ടമൊക്കെ മായ്ച്ച് വീണ്ടും പെയിന്റ് ചെയ്യാറുണ്ടെന്നും ഇരുപത്തിമൂന്നുകാരിയായ ഒനി പറയുന്നു.

തന്റെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ വീഡിയോകളും ഒനി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ടിക്ടോക്കില്‍ ഒനിയുടെ വീഡിയോകള്‍ക്കും ഏറെ ആരാധകരാണുള്ളത്. ഏഴായിരത്തോളം ഫോളോവേഴ്‌സാണ് ഒനിക്ക് ടിക്ടോക്കിലുള്ളത്.

Comments