
അതിശയിപ്പിക്കുന്ന ചിത്രങ്ങൾ ഒരുക്കിയ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ജന്മദിനാശംസ അറിയിച്ചു കൊണ്ട് സിനിമാലോകത്ത് നിന്ന് ആശംസകൾ ഒഴുകുകയാണ്. താരരാജാവായ മോഹന്‍ലാലും പ്രിയ സുഹൃത്തിന് ജന്മദിനാശംസ അറിയിച്ചിട്ടുണ്ട്. മോഹൻലാൽ, ഇപ്പോൾ സന്തോഷ് ശിവനൊപ്പം തന്റെ സംവിധായക അരങ്ങേറ്റ ചിത്രമായ ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷറി’നായി പ്രവർത്തിക്കുകയാണ്. സന്തോഷ് ശിവന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ സോഷ്യല്‍ മീഡിയയില്‍ “പ്രിയപ്പെട്ട സന്തോഷ് ശിവന് ജന്മദിനാശംസകൾ.” എന്ന് കുറിച്ചിരുന്നു. അതു കൂടാതെയാണ് സന്തോഷ് ശിവന്റെ ജന്മദിനത്തില് വ്യത്യസ്തമായ ഒരു വീഡിയോയിലൂടെ ആശംസ അറിയിച്ചിട്ടുണ്ട്. ‘ബാറോസ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് രണ്ടാമതു തുടങ്ങിയപ്പോള്‍ കണ്ട ഔട്ട്ലുക്കിലാണ് മോഹന്‍ലാലിന്റെ ആശംസാ വീഡിയോ. വീഡിയോ പോസ്റ്റ് ചെയ്തതിനു പിറകെ ആരാധകര്‍ കമന്റുകള്‍ കൊണ്ട് പോസ്റ്റ് നിറയ്ക്കുകയാണ്.






