
തിരുവനന്തപുരം: മോഹന്‍ലാലിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവിന്ദ്രന്. മദ്യകടകളില് ക്യൂ നില്ക്കാമെങ്കില് ബാങ്കുകളിലും അതാവാം എന്ന പരാമര്‍ശത്തിലൂടെ മോഹന്‍ലാല്‍ മലയാളികളെ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ബിഐ മേഖലാ ആസ്ഥാനത്തിനു മുന്നില്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമരത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ സിനിമ കാണാന്‍ വരുന്നത് ഈ സാധാരണ ആളുകളാണെന്നും, അവരുടെ കാശാണ് 101 കോടി രൂപയെന്നും, അത് കിട്ടി പുലിമുരുകനായപ്പോള്‍ നാട്ടിലെ പാവങ്ങളെ അവഹേളിക്കാന്‍ തുനിഞ്ഞാല്‍ അതൊരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.






