
ഇന്തോനേഷ്യന്‍ വിപണിയില്‍ എയ്റോക്സ് 155 മോട്ടോസ്കൂട്ടറിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി യമഹ. താമസിയാതെ തന്നെ ഇന്ത്യയിലേക്കും എത്തിയേക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജാപ്പനീസ് നിര്‍മാതാവ് 2022 എയ്റോക്സ് 155-നൊപ്പം ആറ് പുതിയ കളര്‍ സ്കീമുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് സിയാന്, ഡാര്‍ക്ക് ഗ്രേ യെല്ലോ, റെഡ് ആക്സന്റോടു കൂടിയ ബ്ലാക്ക്, കോണ്ട്രാസ്റ്റ് ബ്ലാക്ക് പെയിന്റ് ചെയ്ത ബോഡി പാനലുകളുള്ള റെഡ് എന്നിവയാണ് വാഹനത്തിന്റെ പുതിയ കളര്‍ ഓപ്ഷനുകള്‍.
ഈ മോഡലിന്റെ വില അടുത്തിടെ കമ്പനി പരിഷ്ക്കരിക്കുകയും ചെയ്തിരുന്നു. സ്പോര്‍ട്ടി സ്കൂട്ടറിന് ഇപ്പോള്‍ 2,000 രൂപ വരെയാണ് വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ വില വര്‍ധനയെത്തുടര്‍ന്ന്, മോഡലിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി പതിപ്പിന് 1,30,500 രൂപ മുതലാണ് എക്സ്ഷോറൂം വില. അതേസമയം മെറ്റാലിക് ബ്ലാക്ക്, ഗ്രേ വെര്‍മില്യണ്‍ പെയിന്റ് സ്കീമുകള്‍ക്ക് ഇപ്പോള്‍ 1,31,000 രൂപയാണ് വില. യമഹ വാഗ്ദാനം ചെയ്യുന്ന മുന്‍നിര സ്കൂട്ടറാണ് എയ്റോക്സ് 155.
155 സിസി സിംഗിള്‍-സിലിണ്ടര്‍ SOHC ലിക്വിഡ്-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന് VVA സാങ്കേതികവിദ്യയുള്ള യമഹ R15 V4-ലും കാണാവുന്നതാണ്.
പവര്‍ട്രെയിന്‍ പരമാവധി 14.79 bhp പവര്‍ ഔട്ട്പുട്ടും 13.9 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, കൂടാതെ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. മുന്നിലും പിന്നിലും 14 ഇഞ്ച് വീലുകളിലുള്ള ഏറ്റവും ശക്തമായ സ്കൂട്ടര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പ്രീമിയം സവിശേഷതകളും സ്കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
R സീരീസ് മോഡലില്‍ നിന്നുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന് കട്ട് ഓഫ് ഫംഗ്ഷന്, അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. ഇന്ത്യയില്‍, എയ്റോക്സ് 155 മോട്ടോജിപി, ബ്ലാക്ക്, ബ്രൗണ്‍, ബ്ലൂ നിറങ്ങളിലാണ് വില്‍പ്പനയ്ക്കെത്തുന്നത്.






