2023-ല്‍ റോള്‍സ് റോയിസ് തങ്ങളുടെ ആദ്യത്തെ ഓള്-ഇലക്ട്രിക് മോഡല്‍ റോള്‍സ് റോയ്സ് സ്പെക്ടര് കൂപ്പെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്പെക്ടര് കൂപ്പെയ്ക്ക് പിന്നാലെ കള്ളിനന് എസ്യുവി, ഗോസ്റ്റ് സലൂണ്‍, ഫാന്റം ലിമോസിന് എന്നിവയുടെ പിന്‍ഗാമികളും ഓള്-ഇലക്ട്രിക് മോഡലുകളായിരിക്കുമെന്ന് റോള്‍സ് റോയ്സ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ മോഡലിനും പകരം ഒരു ഇവി നല്‍കേണ്ടത് പ്രധാനമാണെന്നും 2030-ഓടെ പ്യുവര്‍-ഇലക്ട്രിക് ലൈനപ്പിലേക്ക് സ്ഥാപനം പുരോഗമിക്കുമെന്നും ഓട്ടോകാര് യുകെയോട് സിഇഒ ടോര്‍സ്റ്റണ്‍ മുള്ളര്‍-ഒത്വോസ് വ്യക്തമാക്കി. ഇതോടെ കമ്പനിയുടെ അവസാന പെട്രോള്‍ പവര്‍ വാഹനമായി റോള്‍സ് റോയ്സ് Mk2 ഗോസ്റ്റ് മാറിയേക്കും. ലോകമെമ്പാടുമുള്ള യുവ ഉപഭോക്താക്കളാണ് കമ്പനിയെ നയിക്കുന്നതെന്നും കൂടാതെ കൂടുതല്‍ ആളുകള്‍ വൈദ്യുതീകരിച്ച റോള്‍സ് റോയ്സിനായി സജീവമായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റോള്‍സ് റോയിസ് വാങ്ങുന്നയാളുടെ ശരാശരി പ്രായം സമീപ വര്‍ഷങ്ങളില്‍ വെറും 43 ആയെന്നും മുള്ളര്‍-ഒത്വോസ് പറയുന്നു.
സ്പെക്ടര് അവതരിപ്പിച്ച ശേഷം റോള്‍സ് റോയ്സ് 2030 ആകുമ്പോഴേക്കും അതിന്റെ മുഴുവന്‍ ഉല്‍പ്പന്ന നിരയുടെയും വൈദ്യുതീകരിക്കുമെന്നും ഇതിനു ശേഷം പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. റോള്‍സ് റോയിസ് ലോകത്തിലെ ഏറ്റവും മികച്ച കാറുകള്‍ നിര്‍മ്മിക്കുന്നുവെന്നും അത് ഏറ്റവും ആഡംബരവും കുറ്റമറ്റതുമായ ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നുവെന്നുമാണ് കമ്പനി പറയുന്നത്.
സ്പെക്ടര് ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ആയതിനാല്‍, ഇവി പൂര്‍ണമായി കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍, റോള്‍സ് റോയിസ് അതിന്റെ ആഗോള പരിശോധനയില്‍ 2.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പവര്‍ട്രെയിന്‍ സാങ്കേതികവിദ്യയിലെ ഈ അടിസ്ഥാനപരമായ മാറ്റത്തിന്, വാഹനം പുറത്തിറങ്ങും മുമ്പ് ഉല്‍പ്പന്നത്തിന്റെ ഓരോ വശത്തെയും ഞങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി റോള്‍സ് റോയ്സിന്റെ ചരിത്രത്തിലെ ഏറ്റവും ആവശ്യപ്പെടുന്ന ടെസ്റ്റിംഗ് പ്രോഗ്രാം വിഭാവനം ചെയ്തെന്നും കമ്പനി അധികൃതര്‍ പറയുന്നു.






