
ഹീറോ ഇലക്ട്രിക്കും മഹീന്ദ്ര ഗ്രൂപ്പും ചേര്‍ന്ന് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ഒപ്റ്റിമ പിതാംപൂര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കി. മഹീന്ദ്ര ഗ്രൂപ്പുമായുള്ള സംയുക്ത പങ്കാളിത്തത്തിന്റെ സഹായത്തോടെ ഈ വര്‍ഷം അവസാനത്തോടെ പ്രതിവര്‍ഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ, NYX സ്കൂട്ടറുകള് കമ്പനിയുടെ പിതാംപൂര്‍ പ്ലാന്റിലാകും ഉത്പാദിപ്പിക്കുന്നത്.
സംയുക്ത സംരംഭ പങ്കാളിത്തത്തിന് കീഴില്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പൂഷോ മോട്ടോസൈക്കിസിന്റെ പോര്‍ട്ട്ഫോളിയോയുടെ വൈദ്യുതീകരണത്തിനായി ഇരു കമ്പനികളും പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒപ്റ്റിമ HX ഇ-സ്കൂട്ടറില്‍ ക്രൂയിസ് കണ്ട്രോള് വരെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫെയിം II സബ്സിഡി ഉള്‍പ്പെടെ മോഡലിന്റെ വില 55,850 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നതും. സിംഗിള്‍ ബാറ്ററി, ഡ്യുവല്‍ ബാറ്ററി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് സ്കൂട്ടര്‍ ലഭ്യമാണ്. ഡ്യുവല്‍ ബാറ്ററി മോഡലിന് 65,640 രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില.
ക്രൂയിസ് കണ്ട്രോള്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്ക് പുറമെ റിമോട്ട് ലോക്കിംഗ്, കീലെസ്സ് ഇഗ്നിഷന്‍, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളും ഒപ്റ്റിമ HX വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവല്‍ ബാറ്ററി വേരിയന്റില്‍ എല്‍ഇഡി ഹെഡ്ലാമ്പും ഹീറോ ഇലക്ട്രിക് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി പോലുള്ള സവിശേഷതകള്‍ ഓപ്ഷണല്‍ ടെക് ആയി വാഗ്ദാനം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
സ്കൂട്ടറിന്റെ രണ്ട് വേരിയന്റുകളിലും 1.2 kW ഇലക്ട്രിക് മോട്ടോറും 42 കിലോമീറ്ററിന്റെ ഉയര്‍ന്ന വേഗതയും വാഗ്ദാനം ചെയ്യുന്നു. സിംഗിള്‍ ബാറ്ററി വേരിയന്റില്‍ നീക്കം ചെയ്യാവുന്ന 51.2V, 30Ah ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 82 കിലോമീറ്റര്‍ ക്ലെയിം ചെയ്യാവുന്ന റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ ഡ്യുവല്‍ ബാറ്ററി വേരിയന്റില്‍ 122 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന അധിക ബാറ്ററി പായ്ക്കാണ് ഹീറോ ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്.






