
പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയിലേക്ക് വീണ്ടും റിമി ടോമി തിരിച്ചെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. റിമി തന്നെയാണ് ഷോയുടെ പ്രൊമോ വീഡിയോ ഷെയര്‍ ചെയ്തത്. യുവഗായകരായ വിധു പ്രതാപ്, ജ്യേത്സ്ന, സിത്താര, റിമി ടോമി എന്നിവരാണ് കുരുന്ന് ഗായകരാണ് മാറ്റുരയ്ക്കുന്ന ഈ ഷോയിലെ വിധികര്‍ത്താക്കള്‍. ഇവരുടെ തഗ്ഗും കൗണ്ടറും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ റിമി ടോമി ഇല്ലായിരുന്നു. വിജയ് യേശുദാസ് ആയിരുന്നു റിമിയ്ക്ക് പകരമായി എത്തിയത്. ഇപ്പോഴിതാ റിമി തിരിച്ചെത്തിയിരിക്കുന്നു. സ്റ്റൈലന്‍ ലുക്കിലാണ് റിമിയുടെ തിരിച്ചുവരവ്. തിരിച്ചുവരവിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആണ് റിമി ടോമി ഷോയില്‍ നിന്നും വിട്ട് നിന്നത്. റിമിയ്ക്ക് പിന്നാലെ വിധു പ്രതാപിനും ജ്യോത്സനയ്ക്കും സിത്താരയ്ക്കും എല്ലാം കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ റിമി ടോമിയുടെ തിരിച്ചുവരവ് മാത്രമാണ് ആരാധകരും ഷോയും ഇത്രയ്ക്ക് ആഘോഷമാക്കിയത്. എപ്പിസോഡ് ഷൂട്ടിനിടെയായിരുന്നു റിമിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്. റിമിയ്ക്ക് പകരം വിജയ് .യേശുദാസ് എത്തിയതോടെ നിരവധി ചോദ്യവുമായി പ്രേക്ഷകര്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഷോയില്‍ നിന്ന് മാറി നില്ക്കുന്ന കാര്യം വെളിപ്പെടുത്തി കൊണ്ട് റിമി തന്നെ രംഗത്ത് എത്തുകയായിരുന്നു. ഫെബ്രുവരി തൊട്ടുള്ള ഷെഡ്യൂളിന് ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.
കൊവിഡ് പോസിറ്റീവ് ആയതിനെ കുറിച്ച് റിമി ടോമി പറഞ്ഞത് ഇങ്ങനെ...
‘‘സൂപ്പര്‍ ഫോറിന്റെ ഷൂട്ടിങിന് ഇടെയാണ് എനിക്ക് കൊവിഡ് പോസിറ്റീവ് ആയത്. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. എനിക്ക് തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. യോഗ ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും ഒന്നും പറ്റുന്നില്ല. എന്തോ പ്രശ്നമുണ്ട് എന്നെനിക്ക് മനസ്സിലായി. ഉച്ചയാമ്പോഴേക്കും പനി കൂടി. കിടപ്പിലാവുന്ന അവസ്ഥയില്‍ എത്തിയപ്പോഴേക്കും എനിക്ക് ഇത് കോവിഡ് തന്നെയാണോ എന്ന് തോന്നി തുടങ്ങി. വേഗം വീട്ടില്‍ വന്ന് ടെസ്റ്റിന് കൊടുത്തു. പക്ഷെ ടെസ്റ്റ് റിസള്‍ട്ട് വരുമ്പോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. അത്രയധികം ക്ഷീണവും പനിയും ആയിരുന്നു. ആദ്യത്തെ ദിവസമായിരുന്നു എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് തോന്നിയത്. കിടന്ന ഇടത്ത് നിന്ന് എഴുന്നേല്ക്കാന് പോലും പറ്റുന്നില്ല. ഭയങ്കര പനി. റിസള്‍ട്ട് വരുന്നതിന് മുന്‍പേ തന്നെ വീട്ടില്‍ നിന്ന് എല്ലാവരെയും പറഞ്ഞു വിട്ടു. പിന്നെ വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു’’ റിമി പറയുന്നു.
കൊവിഡിനെ ശ്രദ്ധിക്കണമെന്നും പ്രേക്ഷകരോട് പറഞ്ഞിരുന്നു. ചെറുതായി എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക. ടെസ്റ്റ് ചെയ്യുക. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുക. ശരീരത്തിന് നല്ല റസ്റ്റ് ആവശ്യമാണ്. ഞാന്‍ കൃത്യമായി ആവി പിടിയ്ക്കുകയും തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞള്‍ ഇട്ട് കുടിയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. രുചിയുടെയും മണത്തിന്റെയും പ്രശ്നം ഇല്ലാത്തത് കൊണ്ട് നന്നായി ഭക്ഷണം കഴിക്കാനും സാധിച്ചു. നല്ല പോഷക ആഹാരങ്ങള്‍ കഴിക്കുക എന്നതും വളരെ ആവശ്യമാണെന്നു താരം വീഡിയോയില്‍ പറഞ്ഞിരുന്നു.






