
ഹൃദയങ്ങള്‍ കീഴടക്കി ‘കാരുണ്യം തൂകും’ ക്രിസ്തീയ ഭക്തിഗാനം. ക്രിസ്റ്റി ജോസ് വരികള്‍ കുറിച്ച പാട്ട് റാണ പ്രതാപ് ആണ് മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. കെ.ജെ യേശുദാസ് ഗാനം ആലപിച്ചു. ഈണമൊരുക്കി 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാട്ട് പ്രേക്ഷകരികിലെത്തുന്നത്. തന്റെ ഗാനം യേശുദാസിനെക്കൊണ്ടു പാടിപ്പിക്കണമെന്ന് റാണയുടെ ദീര്‍ഘ കാലത്തെ ആഗ്രഹമാണ് ഈ പാട്ടിലൂടെ സഹലമായത്.
ജനുവരി ആദ്യവാരം അമേരിക്കയില്‍ വച്ചാണ് പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്തത്. സുന്ദരവും ലളിതവുമായൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സുനില്‍ ജോര്‍ജ് ആണ് പാട്ടിന്റെ പ്രോഗ്രാമിങ്. നിര്‍വഹിച്ചത്. ഓജസ് ആദിത്യ തബലയിലും പുര്‍ബയാന്‍ ചാറ്റര്‍ജി സിത്താറിലും ഈണമൊരുക്കി. സുമേഷ് പരമേശ്വരനാണ് പാട്ടിനു വേണ്ടി ഗിറ്റാര്‍ വായിച്ചിരിക്കുന്നത്.
മികച്ച പ്രതികരണങ്ങളാണു ‘കാരുണ്യം തൂകും’ പാട്ടിനു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.






