
അന്തരിച്ച പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ജയിംസ്’ ട്രെയിലര്‍ റിലീസ് ചെയ്തു. ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. പുനീതിന്റെ മരണശേഷം തിയറ്ററുകളിലെത്തുന്ന ചിത്രം കൂടിയാണിത്.
പ്രിയ ആനന്ദ്, അനു പ്രഛാകര്, ശ്രീകാന്ത് , ശരത് കുമാര്‍ , മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം മാര്‍ച്ച് പതിനേഴിന് തിയറ്ററുകളിലെത്തും.
പുനീത് ബാക്കിവച്ച ഭാഗങ്ങള്‍ക്കു സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാര്‍ ആണ്.
‘എന്റെ സഹോദരന്റെ ചിത്രത്തിന് ഡബ്ബ് ചെയഎയുമ്പോള് മനസ് വല്ലാതെ വിങ്ങിപ്പൊട്ടിയിരുന്നു. വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു അത്. സ്ക്രീനില്‍ അപ്പുവിനെ കണ്ടപ്പോള്‍ പനിക്ക് താങ്ങാനായില്ല. അവന്റെ ശബ്ദവുമായി എന്റെ ശബ്ദം പൊരുത്തപ്പെടാന്‍ അല്പം ബുദ്ധിമുട്ടായിരുന്നു. രണ്ടര ദിവസമെടുത്താണ് ഞാന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. എന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രേഷകര്‍ എങ്ങനെ ഇത് ഏറ്റെടുക്കുമെന്ന് അറിയില്ല’- ശിവരാജ് ഒരഭിമുഖത്തില്‍ പറഞ്ഞു.
പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 നാണ് ജയിംസ് തിയറ്ററിലെത്തുക. താരത്തോടഒള ആദരസൂചകമായി കര്‍ണാടകയില്‍ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ ജയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കന്നഡയിലെ പവര്‍സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാര് കഴിഞ്ഞ ഒക്ടോബറിലാണ്ഹൃദയാഘാതം വന്ന് മരണപ്പെട്ടത്.






