
ബാഹുബലിയായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേതാവാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച എസ്.എസ്.രാജമൗലിയും പ്രഭാസും തമ്മില്‍ വളരെ നല്ലയൊരു സൗഹൃദമുണ്ട്. ഇവരുടെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആരാധകരുള്ള ഇവരുടെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന് രാജമൗലി പ്രഭാസിനെ രക്ഷിക്കാനെത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ പങ്കുവെക്കുന്നത്. ബെഗുംപട്ട് വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ ഞൊടിയിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. ഐന്തു ചെയ്യണമെന്നറിയാതെ ആകെ അന്തംവിട്ടു നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. റേഞ്ച് റോവറിൽ വന്ന പ്രഭാസ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം നിശബ്ദമായി പുഞ്ചിരിക്കുന്നതും, രാജമൗലി ഉടനെയെത്തി പ്രഭാസിന്റെ കൈയില്‍ പിടിച്ച് മറ്റൊരു വഴിയിലൂടെ നടന്നു. അതിനു ശേഷം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി.
സിനിമാ ടിക്കറ്റ് വില്പന ഏറ്റെടുത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയെ കാണാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രഭാസുമെത്തിയതാണ്. ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Comments