
ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധപുലർത്തുന്ന താരമാണ് നടി അഹാന കൃഷ്ണ. അഹാന മാത്രമല്ല കുടുംബത്തിലെ ഓരോരുത്തരും ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. ഇപ്പോഴിതാ അമ്മയായ സിന്ധു കൃഷ്ണയും തനിക്കൊപ്പം വർക്കൗട്ടിൽ പങ്കുചേർന്ന സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്താരം.
അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ അഹാന തന്നെയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചത്.
അതേസമയം രണ്ട് സിനിമകളാണ് അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.






